Thu. Apr 25th, 2024

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ദ് വയറിനെ ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്കി. ദ് വയറിനെ വിലക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ജയ് ഷാ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ജയ്ഷായുടെ കമ്പിനിയുടെ ലാഭം 16000 മടങ്ങ് ഇരട്ടിച്ചുവെന്ന വാര്‍ത്ത ദ് വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. വ്യക്തമായ രേഖകള്‍ സഹിതം ദ് വയര്‍ റിപ്പോര്‍ട്ടറായ രോഹിണി സിംഗ് ആണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

ഇതു സംബന്ധിച്ച ഒരു വാര്‍ത്തയും നല്‍കരുതെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ദ് വയര്‍ വ്യക്തമാക്കി.

അഹമ്മദാബാദ് ജില്ലാ കോടതിയാണ് ജയ്ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതിന് ദ് വയറിനെതിരെയുണ്ടായ വിലക്ക് ആദ്യം നീക്കിയത്. ഈ ഉത്തരവിനെതിരെ 2017 ലാണ് ജയ്ഷാ ഹൈക്കോടതിയെ സമീപിച്ചത്. മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.