Tue. Apr 16th, 2024

ഇസ്ലാം ദേശീയതയക്ക് കാരണം മുസ്ലീം ലീഗും ഹൈന്ദവ ദേശീയതയക്ക് പിന്നില്‍ ഹിന്ദു മഹാസഭയുമെന്ന് ചരിത്രകാരി റോമില്ല ഥാപ്പര്‍. പലതരം ദേശീയതയുണ്ട്. അതില്‍ മതാത്മക ദേശീയത ഇന്ത്യയില്‍ വ്യാപിച്ചതിനു പിന്നില്‍ മുസ്ലീം ലീഗും ഹിന്ദു മഹാസഭയുമാണ്. കൊളോണിയല്‍ വിരുദ്ധ ദേശീയത, മതേതര ദേശീയതയുമെല്ലാം ആധുനിക യുഗത്തിലുണ്ടായ സങ്കല്പമാണ്.

ഇന്ത്യയില്‍ പൗരണിക കാലത്തും ജനാധിപത്യമുണ്ടായിരുന്നു. പക്ഷേ ദേശീയതയെന്ന സങ്കല്പം ആധുനിക കാലത്തിന്റെ സൃഷ്ടിയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും രാജ്യം എടുക്കുന്ന തീരുമാനങ്ങളില്‍ പങ്കാളിത്തമുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യം. ഏതന്‍സിലാണ് ജനാധിപത്യം എന്ന ആശയം പിറക്കുന്നത് .

പൗരാണിക ഭാരതത്തിലുണ്ടായിരുന്നു ജനാധിപത്യ സംവിധാനം പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതായിരുന്നു. അതു കൊണ്ട് പൗരാണിക ഭാരത്തിലെ ജനാധിപത്യത്തെ യഥാര്‍ത്ഥ്യമായ ജനാധിപത്യമായി വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്നും ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.