Monday, October 25, 2021

Latest Posts

ചാത്തുണ്ണി മാസ്റ്ററുടെ അവമതിപ്പും ബിനോയി കൊടിയേരിയുടെ മതിപ്പും….

റോയി മാത്യു

ദുബായിൽ 13 കോടി രൂപ യുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന പാർടി സെക്രട്ടറിയുടെ മകൻ ബിനോയി കൊടിയേരിയെ രക്ഷിച്ചെടുക്കാൻ ഇന്നലെ (25/1/2018) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു പ്രസ്താവന പുറപ്പെടുവി ച്ചിരുന്നു.

33 വർഷം മുമ്പ് സംസ്ഥാന കമ്മറ്റിയംഗമായ കെ.ചാത്തുണ്ണി മാസ്റ്ററെ സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാതിരു ന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറ ത്താക്കിക്കൊണ്ടുള്ള സംസ്ഥാന സെക്രട്ട റിയേറ്റിന്റ പ്രസ്താവനയും ഇന്നലത്തെ പ്രസ്താവനയും താരതമ്യം ചെയ്യാനൊര വസരമാണിപ്പോൾ വന്നിരിക്കുന്നത്.
67, 70 എന്നീ വർഷങ്ങളിൽ ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്കും 1979 ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സമുന്നത നേതാവായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റർ. അടിയന്തരാവസ്ഥക്കാലത്ത് ഇടതു മുന്നണി ഏകോപന സമിതി കൺവീനർ, ദേശാഭിമാനി, ചിന്ത പത്രാധിപർ – ദീർഘകാലം സി പി എം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1985 ജൂൺ 24
ദേശാഭിമാനി ഒന്നാം പേജ്
“ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി ”

തിരുവനന്തപുരം: ചാത്തുണ്ണി മാസ്റ്റർ സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹ ത്തെപ്പറ്റി പാർട്ടി മെമ്പർമാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാർട്ടി നയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർട്ടി കേരള സംസ്ഥാന കമ്മിറ്റി മെമ്പറായ കെ. ചാത്തുണ്ണി മാസ്റ്ററെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
പാർട്ടിക്ക് നിയന്ത്രണമുണ്ടായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചു വെന്നായിരുന്നു ചാത്തൻ മാസ്റ്റർക്കെതി യുള്ള ആരോപണം – ചതിപ്രയോഗത്തിലൂടെയാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയതെന്ന ആക്ഷേപം അക്കാലത്ത് ഉയർന്നിരുന്നു. വി എസ് അച്ചുതാനന്ദനാണ് മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചതെന്നാണ് പറയപ്പെട്ടുന്നത്. ഒപ്പം ഇ എം എസ്സിന്റ താല്പര്യവും.

കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പെടുക്കുന്നതിൽ 45 വർഷം നിർണായക പങ്ക് വഹിച്ച നേതാവിനെ “സാമ്പത്തിക ഇടപാടിൽ സത്യസന്ധത പാലിക്കാതിരുന്നതിന്റെ ” പേരിൽ പുറത്താക്കിയ പാർടിയാണ് 13 കോടി രൂപ യുടെ ഇടപാടിൽ കുരുങ്ങിയ പാർടി സെക്രട്ടറിയുടെ മകനെ ന്യായീകരിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. 13 കോടി രൂപയുടെ ആരോപണം നേരിടുന്ന പാർട്ടി സെക്രട്ടറിയുടെ മകൻ നിമിത്തം പാർടി മെമ്പറന്മാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും ഉണ്ടായതായും പറയുന്നില്ല

“കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ.ആഴം കാണിച്ച് പേടിപ്പിക്കരുതെന്നാണ് ” ബിനോയിയുടെ സഹോദരൻ ബിനീഷ് പറയുന്നത് –

പാർടിയിൽ നിന്ന് പുറത്താക്കിയ വിവരം മാസ്റ്റർ പത്രം വായിച്ചിട്ടാണ് അറിയുന്നത്. ഈ വിവരമറിഞ്ഞ അദ്ദേഹം തൊണ്ടയിടറി ക്കൊണ്ട് ചില സുഹൃത്തുക്കളോട് പറഞ്ഞു “എനിക്ക് മരിക്കാൻ കഴിയും, പക്ഷേ കമ്യൂണിസം വിടാൻ കഴിയില്ല.”

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.