Fri. Mar 29th, 2024

റോയി മാത്യു

ഇന്നത്തെ മനോരമയുടെ ഒന്നാം പേജ് വാർത്ത – ഉന്നത സി പി എം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടിയുടെ തട്ടിപ്പു കേസ്.

കേരളത്തിലെ ഒരു ഉന്നത സി പി എം നേതാവിന്റെ മകനാണ് പ്രതി എന്നാണ് വാർത്തയിൽ പറയുന്നത്. മനോരമയ്ക്ക് അത്ര നിശ്ചയവും തെളിവുമുണ്ടെങ്കിൽ നേതാവിന്റെയും മകന്റേയും പേരും പടവും സഹിതം വാർത്ത കൊടുക്കാമായിരുന്നു. മക്കൾ ദുബായിൽ ജോലി ചെയ്യുന്ന സകല സി പി എം നേതാക്കളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

ഈ വാർത്ത ഇപ്പോൾ ഡൽഹിയിൽ നിന്ന് വന്നതിന് പിന്നിൽ പല കളികളും ഉണ്ടാവും. ഈ ഉന്നതനെന്ന് ആരെക്കുറിച്ച് ഒക്കെ പറയാമെന്നൊന്നും നിശ്ചയമില്ല.

മനോരമ പലപ്പോഴും പല ബഡായിയും അടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ബാങ്ക് മാനേജരെ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു എന്നൊക്കെ തട്ടിവിട്ടിരുന്നു. പക്ഷേ, അങ്ങനെ യൊരു അറസ്റ്റേ ഉണ്ടായില്ലെന്ന് മാനേജർ രേഖകൾ സഹിതം പറഞ്ഞിട്ടും വാർത്ത തിരുത്തിയില്ല.

സിപിഎമ്മിലെ ഇപ്പോഴത്തെ ഗ്രൂപ്പ് പോരിന്റെ പേരിലെ വാർത്ത ലീക്കിംഗ് ആണ്. മനോരമയെ സഖാക്കൾ നാട് നാളെ തെറി വിളിക്കുമെങ്കിലും അവർക്ക് വിശ്വാസം മനോരമയെ തന്നെയാണ്. പത്ത് പേരെ പാർടിക്കുള്ളിലെ കാര്യങ്ങൾ അറിയിക്കണമെങ്കിൽ മനോരമ തന്നെ വേണം. 13 കോടി തിരിച്ചടയ്ക്കാൻ തൊഴിലാളി വർഗ പാർടി നേതാവ് എങ്ങനെ പണം കണ്ടെത്തും? അതിനും ബക്കറ്റ് പിരിവാണോ മാർഗം ?

ഈ വാർത്ത യിൽ പരാമർശിക്കുന്ന നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ പാർടി മനോരമയോട് ആവശ്യപ്പെടുമോ?

കോൺഗ്രസ് ബന്ധത്തെ എതിർത്തതിനുള്ള ശിക്ഷയായി ബംഗാൾ ലോബി പുറത്തു വിടുന്ന ബദൽ രേഖകളാണോ ഈ തട്ടിപ്പു കഥകൾ?