Fri. Mar 29th, 2024

ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള നടത്തുന്ന തട്ടിപ്പ് സം​​ഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ​​തി​​നൊ​​ന്നു വ​​യ​​സു​​കാ​​ര​​നു ചി​​കി​​ത്സാ​സ​​ഹാ​​യം എ​​ത്തി​​ക്കാ​​നെ​​ന്ന പേ​​രി​​ൽ കേ​​ര​​ള​​ത്തി​​ൽ വ്യാ​​പ​​ക​​മാ​​യി ക​​രോ​​ക്കെ ഗാ​​ന​​മേ​​ള ന​​ട​​ത്തി ത​​ട്ടി​​പ്പു ന​​ട​​ത്തി വ​​ന്നി​​രു​​ന്ന പാസ്റ്ററും സംഘവുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

നെ​​ടു​​ങ്ക​​ണ്ട​​ത്തു പി​​ടി​​യി​​ലാ​​യ സം​​ഘ​​ത്തെ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് ര​​ണ്ടു വ​​ർ​​ഷ​​മാ​​യി പി​​രി​​വു ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യി സൂ​​ച​​ന ല​​ഭി​​ച്ച​​ത്.2014ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മു​​ക്ക​​ര​​ണ​​ത്ത് കാ​​രു​​ണ്യാ ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​ടെ മ​​റ​​വി​​ലാ​​ണ് ത​​ട്ടി​​പ്പെ​​ന്നാ​​ണ് പോ​​ലീ​​സി​​നു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന വി​​വ​​രം.സം​​ഘ​​ത്തി​​ലെ പ്ര​​ധാ​​നി റാ​​ന്നി ഈ​​ട്ടി​​ച്ചോ​​ട് മു​​ക്ക​​ര​​ണ​​ത്തി​​ൽ വീ​​ട്ടി​​ൽ പാസ്റ്റർ സാം​​സ​​ണ്‍ സാ​​മു​​വ​​ലി​​നെ (59) ആ​​ണ് നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് കഴിഞ്ഞ ദിവസം അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​​ക​​ല്യം ബാ​​ധി​​ച്ച പ​​ത്തനാ​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ​​തി​​നൊ​​ന്നു വ​​യ​​സു​​കാ​​ര​​നു ചി​​കി​​ത്സാ​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തി​​നെ​​ന്ന വ്യാ​​ജേ​​ന​​യാ​​ണു ക​​രോ​​ക്കെ ഗാ​​ന​​മേ​​ള ന​​ട​​ത്തി നാ​​ട്ടു​​കാ​​രി​​ൽ​​നി​​ന്നു പ​​ണം പി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടി​​നാ​​ണു സം​​ഘം പ​​ത്ത​​നാ​​പു​​ര​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ട്ട​​ത്.

കു​​ട്ടി​​ക്കാ​​നം – ക​​ട്ട​​പ്പ​​ന റൂ​​ട്ടി​​ൽ പി​​രി​​വ് ന​​ട​​ത്തി​​യാ​​ണു സം​​ഘം നെ​​ടു​​ങ്ക​​ണ്ട​​ത്ത് എ​​ത്തി​​യ​​ത്. നെ​​ടു​​ങ്ക​​ണ്ട​​ത്തെ​​ത്തി​​യ സം​​ഘ​​ത്തി​​ന്‍റെ വാ​​ഹ​​ന​​ത്തി​​ൽ പ​​തി​​ച്ചി​​രി​​ക്കു​​ന്ന ഫ്ള​​ക്സി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നമ്പറിൽ ​​നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ വി​​ളി​​ച്ച​​തോ​​ടെ​​യാ​​ണ് ത​​ട്ടി​​പ്പു വി​​വ​​രം പു​​റ​​ത്താ​​യ​​ത്. കു​​ട്ടി​​ക്കു ചി​​കി​​ത്സ​​യ്ക്കാ​​വ​​ശ്യ​​മാ​​യ പ​​ണം ന​​ൽ​​കാ​​മെ​​ന്ന വ്യ​​വ​​സ്ഥ​​യി​​ൽ ര​​ക്ഷി​​താ​​വി​​ന്‍റെ പേ​​രി​​ൽ അ​​ക്കൗ​​ണ്ട് എ​​ടു​​പ്പി​​ച്ചാ​​ണ് ത​​ട്ടി​​പ്പു ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണു പോ​​ലീ​​സ് ന​​ൽ​​കു​​ന്ന വി​​വ​​രം.

ഗാ​​ന​​മേ​​ളസം​​ഘ​​ത്തെ പി​​ടി​​കൂ​​ടി​​യ പോ​​ലീ​​സ് സാം​​സ​​ണെ​​യും കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ​​യും സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ചു​​വ​​രു​​ത്തി വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു.കു​​ട്ടി​​യു​​ടെ അ​​ച്ഛ​​നെ പോ​​ലീ​​സ് വി​​ളി​​ച്ച​​പ്പോ​​ൾ ര​​ണ്ടാ​​ഴ്ച മു​​ൻ​​പ് സാം​​സ​​ണ്‍ 21,000 രൂ​​പ ന​​ൽ​​കി​​യി​​രു​​ന്ന​​താ​​യി പ​​റ​​ഞ്ഞു. എന്നാൽ ഇ​​തി​​നു ശേ​​ഷം പ​​ണ​​മൊ​​ന്നും ന​​ൽ​​കി​​യി​​ട്ടി​​ല്ല.

ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ത്രം ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു 13,000 രൂ​​പ​​യോ​​ള​​മാ​​ണ് ഇ​​വ​​ർ പി​​രി​​ച്ച​​ത്. പി​​രി​​ച്ചെ​​ടു​​ത്ത പ​​ണം നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.ത​​ട്ടി​​പ്പു​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ര​​ണ്ടു​​പേ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.സമാന രീതിയിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഉണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.