Monday, July 26, 2021

Latest Posts

അതിർത്തിയിൽ പാക് വെടിവയ്പ്പ്: മലയാളി ജവാന് വീരമൃത്യു

ജമ്മു അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ മലയാളി ജവാന് വീരമൃത്യു. അതിർത്തി സംരക്ഷണ സേന (ബി.എസ്.എഫ്) ആറാം മദ്രാസ് റജിമെന്റിലെ ലാൻസ് നായിക് സാം എബ്രഹാം (35) ആണ് വെടിയേറ്റ് മരിച്ചത്.

ജമ്മു അഗ്നൂർ സുന്ദർബേനിയിൽ പാക് സൈന്യവുമായി ഇന്ന് രാവിലെ മുതൽ ഉണ്ടായ വെടിവയ്പിലാണ് ജവാൻ വീരമൃത്യു വരിച്ചത് . മവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ എബ്രാഹം ജോൺ സാറാ ദമ്പതികളുടെ മകനാണ് സാം എബ്രഹാം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സാം അവസാനമായി നാ​ട്ടി​ൽ എത്തി​യ​ത്. അ​ടു​ത്ത​മാ​സം ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ട്ടി​ലെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​തി​നാ​യി സാം ​അ​വ​ധി​ക്ക് അപേക്ഷ നൽകിയാതായും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഭാ​ര്യ: അ​നു, തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ്. മ​ക​ൾ: ര​ണ്ട​ര വ​യ​സു​ള്ള എ​യ്ഞ്ച​ൽ. മ​റ്റൊ​രു സ​ഹോ​ദ​ര​ൻ: സ​ജി, സാബു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.