Thursday, July 29, 2021

Latest Posts

കക്കൂസ് –ൻറെ സംവിധായിക ദിവ്യ ഭാരതിക്കും ഈ നാറിയ സമൂഹത്തോട് ചിലത് പറയാനുണ്ട്….

അശ്വിൻ ഭീം നാഥ്

ഭാരതവികസനത്തിന്റേയും, ഇന്ന് നിലനില്‍ക്കുന്ന ഫാസിസത്തിന്റേയും പേരില്‍ അര്‍മാദിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് കക്കൂസ് എന്ന ഡോക്യുമെന്ററി. ഇത് ചിത്രീകരിച്ച ദിവ്യ ഭാരതി എന്ന സംവിധായികയെ തമിഴ്‌നാട് സര്‍ക്കാര്‍അറസ്റ്റ് ചെയ്തത് (2017 ജൂലൈ 25) ഇന്ത്യന്‍ ജനാധിപത്യസംവിധാനങ്ങളുടെ ദലിത് വിരുദ്ധനിലപാടുകളുടെ തുടര്‍ച്ചയാണ്.തമിഴ്‌നാട്ടില്‍ തോട്ടിപ്പണിയെടുത്ത് ജീവിക്കുന്ന ദളിതരുടെ ദയനീയ ജീവിതം ‘കക്കൂസ്’ എന്ന ഡോക്യൂമെന്ററിയിലൂടെ വിവരിച്ച ദിവ്യ ഭാരതി എന്ന നിയമബിരുദധാരി ഇന്ന് വധഭീഷണികള്‍ക്കും തെറിവിളികള്‍ക്കും നടുവിലാണ്. ഇവര്‍ക്കെതിരെ ഒന്നിനു പിറകെ ഒന്നായി പോലീസ് കേസുകളും വന്നുകൊണ്ടിരിക്കുന്നു

മലിനമായ മനുഷ്യമനസുകളാണ് കോരി വൃത്തിയാക്കേണ്ടതെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നുണ്ട് ഈ ഡോക്യുമെന്ററിയില്‍.അതിലെ വരികള്‍ ഇങ്ങനെ വായിക്കാം.

” സെപ്റ്റിക് ടാങ്കിലെ മരണങ്ങളോടുള്ള നിങ്ങളുടെ നിശബ്ദതക്കായ്…”

‘ നിങ്ങള്‍ പറയൂ മലവിസര്‍ജനം നടത്തേണ്ടവര്‍ നിങ്ങളും അത് വൃത്തിയാക്കേണ്ടവര്‍ ഞങ്ങളും മാത്രമോ?

വേണേല്‍ വന്ന് വൃത്തിയാക്കെടോ.ഒരു ജീവി വിസര്‍ജിച്ചാല്‍ അത് മറ്റ് ജീവികള്‍ വൃത്തിയാക്കാറില്ല.

ഓഹ്. ആറാമിന്ദ്രിയങ്ങളുള്ള വിഡ്ഢീ. ഇതൊന്നും നിന്റെ തലമണ്ടയിലെത്തിയില്ലേ?

ഞങ്ങള്‍ മരിച്ചുവീഴുന്നത് മലത്തിന്റെ കുഴികളിലാണ് അതൊന്നും ചോദ്യംചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലേ.

ഇന്ന് ഞങ്ങള്‍ നിങ്ങളുടെ മേല്‍ ആ അവശിഷ്ടങ്ങള്‍ കോരി ഒഴിക്കും. അതിലൊരു തെറ്റുമുണ്ടാകില്ല.

നിങ്ങള്‍ ഭരിക്കാന്‍ മാത്രം ഉള്ളവരോ?ഞങ്ങള്‍ മരിക്കാന്‍ മാത്രം ഉള്ളവരോ? പറഞ്ഞുതാ…

മൂക്കും പൊത്തി ഒതുങ്ങി മാറുന്ന സഹോദരിസഹോദരന്മാരെഞങ്ങള്‍ ശ്വാസംമുട്ടി മരിച്ച അനേകായിരം കഥകളുണ്ടിവിടെ.ചൊറിയും ചിരങ്ങും പിടിച്ച് പൊട്ടിയൊലിച്ച കൈകളാലാണ് ഞങ്ങള്‍ തിന്നുന്നത്

ഇതൊക്കകേട്ട് നിങ്ങള്‍ക്ക് ഛര്‍ദിക്കാന്‍ വരുന്നുണ്ടെങ്കില്‍ ചെവിയില്‍ പഞ്ഞിവെച്ച് നിങ്ങളുടെ സുഖത്തില്‍ മുഴുകിക്കോളൂഎന്തുതന്നെയായാലും വായിലേക്ക് പോവുന്ന ഭക്ഷണംമലമായി പുറത്തുവരികതന്നെ ചെയ്യും

സാമൂഹികസേവനത്തെപ്പറ്റി ഉറക്കെയുറക്കെ സംസാരിക്കുംപക്ഷേ, എന്നാണ് നിങ്ങളിതൊക്കെ വൃത്തിയാക്കുക? നിങ്ങളുടെ തലയില്‍ തലച്ചോറാണോ അതോ മലപ്പുഴുക്കളാണോ? ഇതൊന്നും കാണാതെ, ഞങ്ങളെ ഒഴിവാക്കുന്ന നിയമത്തിനുമേല്‍ഞങ്ങള്‍ വിസര്‍ജിക്കാന്‍ പോവുകയാണ്.

തീക്കനലുകളില്‍ നടക്കുന്ന, ദൈവങ്ങള്‍ക്കായ് പൂമാലകള്‍ അര്‍പ്പിക്കുന്ന,എന്തുവഴിപാടുകളും നേര്‍ച്ചകളും ചെയ്യുന്ന മനുഷ്യരേ ഈ കുഴിയിലേക്ക് ഇറങ്ങിനിന്നുകൊണ്ട് കൂടി നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്

ഈച്ചകള്‍ക്കും മുമ്പ് ഞങ്ങള്‍ ഉണരുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവരാണ്.ഞങ്ങള്‍ ഉയര്‍ന്നുവന്ന് ഞങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയാല്‍ നിങ്ങള്‍ നാറ്റം അനുഭവിച്ച് മരിക്കേണ്ടിവരും.

മരണത്തിനും ജീവിതത്തിനുമിടയിലാണ് മനുഷ്യജീവിതമെന്ന് എല്ലാവരും പറയും.എന്നാല്‍ ഞങ്ങള്‍ മരണത്തെ തലയ്ക്കുമുകളിലൂടെ കോരിക്കളയുകയാണ്.ഞങ്ങളുടെ മേല്‍ ഈ വിധി കെട്ടിവെച്ച മനുസ്മൃതിയുടെ പേജുകളെ കീറിയെടുത്ത്ഞങ്ങള്‍ ആസനം വൃത്തിയാക്കും.നിങ്ങളുടെ ദൈവങ്ങള്‍ ഞങ്ങളുടെ മലം കോരേണ്ടിവരും’

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.