Thursday, July 29, 2021

Latest Posts

എകെജി ബാലപീഡനകനെന്ന പ്രസ്താവന സംബന്ധിച്ച് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വി ടി ബല്‍റാം

എകെജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത്‌ എന്ന് ഭക്തന്മാര്‍ക്ക് വേണമെങ്കില്‍ വാശിപിടിക്കാം എന്നാല്‍ താന്‍ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് വി.ടി. ബല്‍റാം എംഎല്‍എ. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ലെന്നും കൂട്ടിച്ചേർക്കുന്നു.

ബാലപീഡകന്‍ എന്ന നിലയില്‍ എകെജിയെക്കുറിച്ച് കഴിഞ്ഞദിവസം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന് വി ടി ബല്‍റാം എംഎല്‍എ യ്ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നതോടെയാണ് വിശദീകരണക്കുറിപ്പുമായി എംഎല്‍എ വീണ്ടും വന്നത്. എകെജി പലർക്കും വിഗ്രഹമായിരിക്കാം. പൊതു പ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച് മതിപ്പുമുണ്ട്. എന്ന് വെച്ച് പബ്ലിക് ഡൊമെയ്നുകളില്‍ കിട്ടുന്ന വിവരം ആവര്‍ത്തിക്കരുത് എന്ന് ശഠിക്കരുതെന്നും ബല്‍റാം തന്റെ വിശദീകരണ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങൾ ഉദ്ധരിച്ചായിരുന്നു മറുപടി. വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ പത്ത് വർഷത്തോളം നീണ്ട പ്രണയത്തിൽ അവർക്ക് എത്ര വയസ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതേയുളളു എന്നാണ് വാദം. എകെജിയെ ആക്ഷേപിച്ച എംഎൽഎ മാപ്പ് പറയണമെന്നു സമൂഹമാധ്യമത്തിൽ ആവശ്യം ഉയരുകയും തൃത്താലയിലെ ഓഫിസിനു മുന്നിൽ മദ്യക്കുപ്പികൾ എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിടി ബല്‍റാം എംഎല്‍എ വിശദീകണക്കുറിപ്പ് ഇട്ടത്.

വി.ടി.ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങിനെ

ആദ്യത്തേത്‌ “പോരാട്ടകാലങ്ങളിലെ പ്രണയം” എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച വാർത്ത. “ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌” എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത്‌ സുശീലയുടെ പ്രായം 22 വയസ്സ്‌. ആ നിലക്ക്‌ പത്ത്‌ വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക്‌ എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ്‌ അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക്‌ 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങൾ സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവിൽ കഴിയുന്ന കാലത്ത്‌ അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്‌.

ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും‌ അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ ജയിൽമോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക്‌ തോന്നുന്ന ആരാധനയും തിരിച്ച്‌ നേതാവിന്‌ മൈനറായ കുട്ടിയോട്‌ തോന്നുന്ന ‘മമത’യും ആത്മകഥയിൽനിന്ന് നമുക്ക്‌ വായിച്ചെടുക്കാം.

എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച്‌ ഏവർക്കും മതിപ്പുമുണ്ട്‌. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത്‌ എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത്‌ എപ്പോഴും നടന്നു എന്ന് വരില്ല. ‌മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.

#പറയേണ്ടത്‌_പറഞ്ഞിട്ടേ_പോകുന്നുള്ളൂ

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.