Fri. Apr 19th, 2024

ഡിജിറ്റൽ രൂപത്തിൽ ആധാർ കാർഡ് കൈവശമാക്കാൻ ആധാർ ഹോൾഡർ മാർക്ക് ഒരു മൊബൈൽ ആപ്ലിക്കേഷൻ യു.ഐ.ഡി.എ.ഐ അഥവാ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലുമൊക്കെ ആധാർ കാർഡ് കൊണ്ട് നടക്കേണ്ടതില്ല പകരം എം ആധാർ പ്രൂഫ് ആയി കാണിക്കാവുന്നതാണ്.

എം.ആധാർ(mAadhaar ) നിലവിൽ ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഗൂഗിൾ സ്റ്റോറിൽ നിന്ന് എം.ആധാർ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാം.

ആ ആപ്ലിക്കേഷൻ ഉപയോഗിച്ച്, എപ്പോൾ വേണമെങ്കിലും ആധാർ വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ ഉപയോക്താവിന് സജ്ജമാകും.

ആപ്ലിക്കേഷൻ എം.ആധാർ (mAadhaar) ഉപയോഗിക്കാൻ രജിസ്റ്റർ മൊബൈൽ നമ്പർ അത്യാവശ്യമാണെന്ന് യു.ഐ.ഡി.എ.ഐ(UIDAI )പറയുന്നു. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ / മൊബൈൽ അപ്ഡേറ്റ് എൻഡ് പോയിന്റ് സന്ദർശിക്കുക.