Sunday, July 25, 2021

Latest Posts

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും, സഖാക്കൾ വിശ്വസിക്കരുത്: അഡ്വ.ജയശങ്കർ

സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രു സംഹാരപൂ ജ നടന്നെന്ന വാർത്തയെ ഉദ്ദരിച്ചാണ് ജയശങ്കർ പോസ്;റ്റിട്ടിരിക്കുന്നത്

മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും ശത്രു സംഹാര പൂ‌ജയും മൃത്യുഞ്ജയ ഹോമവുമെന്നല്ല ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം എന്നിവ വരെ ചെയ്യേണ്ടി വരുമെന്നാണ് വക്കീലിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്;റ്റിന്റെ പൂർണരൂപം

കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു.കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കിൽ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി. ഇതാണ് പാർടി ലൈൻ. കമ്മ്യൂണിസത്തിന് വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത്.

മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം.

ചില സന്ദർഭങ്ങളിൽ ബൂർഷ്വാസിയെ കബളിപ്പിക്കാൻ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരൻ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷിൽ കവിത എഴുതിയതും അതുകൊണ്ടാണ്.

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.