Thu. Mar 28th, 2024

വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് പഠിപ്പിച്ചാല്‍ മാത്രമെ മതപരിവര്‍ത്തനം അടക്കമുള്ള ഭീഷണികളില്‍നിന്നും വരും തലമുറയെ മോചിപ്പിക്കാനാകുയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. നൂറ്റി നാല്‍പ്പത്തി ഒന്നാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും തലമുറയെ രാജ്യത്തിന് പ്രയോജനകരമാകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ മതപരിവര്‍ത്തനം അടക്കമുള്ള ഭീഷണകളില്‍നിന്നും മുക്തി നേടണമെന്നും അതിനായി വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിച്ച് അവരെ പാകപ്പെടുത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംവരണ സമ്പ്രദായം പൊളിച്ചെഴുതണമെന്നും അതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്നം സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സമ്മേനം ആരംഭിച്ചത്. നാളെ നടക്കുന്ന മന്നം ജയന്തി സമ്മേളനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.