Sunday, July 25, 2021

Latest Posts

കൊള്ളപലിശക്കാരെ പൊക്കാൻ പൊലീസിൻറെ ഓപ്പറേഷൻ ബ്ലേഡ്: 26 പേർ പിടിയിൽ

കൊള്ള പലിശക്കാർക്കെതിരെയുള്ള ഓപ്പറേഷൻ ബ്ലേഡിൽ 26 പേർ അറസ്റ്റിൽ. ആലപ്പുഴ,എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലായി 360 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. 42 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് ലക്ഷക്കണക്കിന് രൂപയും നിരവധി മുദ്രപത്രങ്ങളും പിടിച്ചെടുത്തു.

ഐ.ജി പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കൊച്ചി സിറ്റിയിൽ 16 റെയ്ഡുകൾ നടത്തി. അതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് മുദ്രപത്രങ്ങളും ഒരു ചെക്ക് ലീഫും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു.

എറണാകുളം റൂറൽ ജില്ലയിൽ 58 പരിശോധനകളിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് 95,000 രൂപയും മൂന്ന് എഴുതാത്ത ചെക്കുകളും പിടിച്ചെടുത്തു. ആലപ്പുഴയിൽ 97 പരിശോധനകളിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു മുദ്രപത്രവും അഞ്ച് എഴുതാത്ത ചെക്കുകളും 10,000 രൂപയും പിടിച്ചെടുത്തു.

കോട്ടയത്ത് നടത്തിയ 106 പരിശോധനകളിൽ 22 കേസുകളിലായി 16 പേ‌ർ അറസ്റ്റിലായി. ഇതിൽ 80 മുദ്രപത്രങ്ങളും 23 പ്രോമിസറി നോട്ടുകളും 44 ആർ.സി ബുക്കുകളും 252 ചെക്ക്ലീഫുകളും 44 ആധാരങ്ങൾ, 42 വാഹന വിൽപന കരാറുകളും പിടിച്ചെടുത്തു. ഇതോടൊപ്പം നാലു കാറുകളും ഒരു ബൈക്കും 4,48,395 രൂപയും പിടിച്ചെടുത്തു.

ഇടുക്കിയിൽ 88 പരിശോധനകളിൽ ആറ് കേസുകളെടുത്തു. ആറു പേർ അറസ്റ്റിലായി. ഒൻപതു മുദ്രപ്പത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും 26 പവൻ സ്വർണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.