Fri. Mar 29th, 2024

ഇ. എം എസ് തനി നമ്പൂതിരിയും ജാതിവാദിയും താഴ്ന്ന ജാതിക്കാരോട് പുച്ഛവും ഉള്ളയാളായിരുന്നു എന്ന് ഗൗരി ‘അമ്മ. ഒരാൾ കള്ളനാണെന്നു അറിയാമെങ്കിൽ നമ്മൾ അയാൾക്ക് റീത്ത് വയ്ക്കാൻ പോകുമോ ? അതുകൊണ്ടാണ് ഇ എം എസ് മരിച്ചപ്പോൾ താൻ പോകാതിരുന്നത് എന്ന് ഗൗരി ‘അമ്മ തുറന്നടിച്ചു.ന്യൂസ് 18 ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് ഗൗരി ‘അമ്മ തുറന്നടിച്ചത്.ആദ്യ ഇ.എം.എസ്. മന്ത്രിസഭയില്‍ റവന്യൂ എക്‌സൈസ് മന്ത്രിയുമായിരുന്നു കെ.ആര്‍. ഗൗരിയമ്മ.തനിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു മന്ത്രിസ്ഥാനം രാജിവെപ്പിച്ചതിന് പിന്നിലും ഇ എം എസ് ആയിരുന്നു എന്നും ഗൗരി ‘അമ്മ ആരോപിക്കുന്നു

ആദ്യ മുഖ്യമന്ത്രിയാക്കാനിരുന്നത് ഇ.എം.എസിനെ ആയിരുന്നില്ലെന്നും ടി.വി. തോമസിനെ ആയിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ ടി.വി. തോമസിന്റെ ചില വൈകല്യങ്ങളാണ് മുഖ്യമന്ത്രിയാകാന്‍ ഇ.എം.എസിന് തുണയായത്. ആദ്യ മന്ത്രിസഭയിലെ തൊഴില്‍-ഗതാഗത മന്ത്രിയായിരുന്നു ടി.വി.തോമസ്. പിന്നോക്കക്കാരും മറ്റുള്ളവരും ഉയരുന്നതില്‍ ഇ.എം.എസിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിലും ഇ.എം.എസിന് പങ്കുണ്ടെന്നും ഗൗരിയമ്മ ആരോപിച്ചു.