Thu. Mar 28th, 2024

ചലച്ചിത്ര താരം പാര്‍വതിയെ പിന്തുണച്ചതിന് പിന്നാലെയാണ് ഐസിയു ഗ്രൂപ്പ് ഇപ്പോഴും വ്യക്തമാകാത്ത കാരണങ്ങളാല്‍ അപ്രത്യക്ഷമാകുന്നത്. ഗ്രൂപ്പ് കൈവിട്ടു പോയിട്ടും നിലപാടുകള്‍ മയപ്പെടുത്താനോ ഫാന്‍സുകാരെ പ്രീണിപ്പിക്കാനോ ഐസിയു ഗ്രൂപ്പ് തയാറായില്ല.

പാര്‍വതിക്കെന്നല്ല ഏത് വ്യക്തിക്ക്/ സംഘടനയ്ക്ക് നല്‍കുന്ന പിന്തുണയും വിഷയാധിഷ്ഠിതമാണെന്നാണ് ഐസിയുവിന്റെ ഔദ്യോഗിക നിലപാട്. തുടര്‍ന്നും ഇത് തന്നെയായിരിക്കും ഗ്രൂപ്പിന്റെയും പേജിന്റെയും നിലപാട് എന്ന് അഡ്മിന്‍മാരില്‍ ഒരാളായ റോഷന്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സിനിമാ നടന്മാരാകുന്ന സര്‍ക്കസു മുതലാളികള്‍ നടത്തുന്ന കൂടാരത്തിലെ കുട്ടിക്കുരങ്ങുകള്‍ മാത്രമാണു നടികളെന്നും, ചൂഷണങ്ങളനുഭവിച്ച് സിനിമയില്‍ കയറിയവര്‍ ആ ചൂഷണങ്ങള്‍ക്കെതിരെ ഒരു കാലത്തും ശബ്ദിക്കരുത് എന്നും പറഞ്ഞ് വെക്കുന്ന ജൂഡ് ആന്റണി എന്ന സംവിധായകന്റെ പോസ്റ്റില്‍ ഭാഷാപരമായ പ്രശ്‌നം മാത്രമല്ല അതിന് പാര്‍വതി നല്‍കിയ മറുപടി കുറഞ്ഞുപോയെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഇന്നലെ ഉച്ചമുതല്‍ അപ്രത്യക്ഷമായത്തിൻറെ കാരണമെന്താണെന്ന് ആര്‍ക്കും ഇതുവരെ അറിയില്ല. സാങ്കേതിക പിഴവാകാം കാരണമെന്ന് ഐസിയു അഡ്മിനുകൾ പറയുന്നു. യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും അഡ്മിന്‍ പറഞ്ഞു.

കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ നടി പാര്‍വതിക്ക് ഐസിയു ഗ്രൂപ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായിരിക്കുന്നത്. മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണോ ഗ്രൂപ്പ് ഇല്ലാതായതെന്ന് ചോദിച്ചപ്പോള്‍ അഡ്മിന്‍ നല്‍കിയ മറുപടി അതിന് സാധ്യതയില്ലെന്നാണ്.

റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് ഗ്രൂപ്പ് ഇല്ലാതായതെങ്കില്‍ അഡ്മിനുകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. എന്നാല്‍, ഫെയ്‌സ്ബുക്കില്‍നിന്ന് അത്തരത്തിലൊരു നോട്ടിഫിക്കേഷനും ആര്‍ക്കും ലഭിച്ചിട്ടില്ല. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടപ്പോള്‍ എന്തെങ്കിലും സാങ്കേതിക പിഴവായിരിക്കും കാരണമെന്ന് അവര്‍ പ്രതികരിച്ചു. കാര്യമെന്താണെന്ന് വിശദമായി അന്വേഷിച്ച ശേഷം ഇക്കാര്യം അറിയിക്കാമെന്നാണ് ഫെയ്‌സ്ബുക്ക് ഐസിയുവിനെ അറിയിച്ചിരിക്കുന്നത്.

ഇതിന് മുന്‍പും സമാനമായ സാഹചര്യത്തില്‍ ഐസിയു ഗ്രൂപ്പ് അപ്രത്യക്ഷമായിട്ടുണ്ട്. പൂട്ടിപ്പോയ ഗ്രൂപ്പിന് പകരമായി തുടങ്ങിയ ഗ്രൂപ്പാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. താല്‍ക്കാലികമായി ഐസിയു പുതിയൊരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 15000 ത്തോളം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ ഗ്രൂപ്പില്‍ വന്ന് ചേര്‍ന്നിട്ടുണ്ട്.

ഐസിയു ഗ്രൂപ്പ് പുതുതായി തുടങ്ങുന്നുവെന്ന് കാണിച്ച് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്

അഡ്മിന്‍ റോഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

Someone asked me if I can answer this question and so I will;

സിനിമാ നടന്മാരാകുന്ന സര്‍ക്കസു മുതലാളികള്‍ നടത്തുന്ന കൂടാരത്തിലെ കുട്ടിക്കുരങ്ങുകള്‍ മാത്രമാണു നടികളെന്നും, ചൂഷണങ്ങളനുഭവിച്ച് സിനിമയില്‍ കയറിയവര്‍ ആ ചൂഷണങ്ങള്‍ക്കെതിരെ ഒരു കാലത്തും ശബ്ദിക്കരുത് എന്നും പറഞ്ഞ് വെക്കുന്ന ജൂഡ് ആന്തണി എന്ന സംവിധായകന്റെ പോസ്റ്റില്‍ ഭാഷാപരമായ പ്രശ്‌നം മാത്രമല്ല ഞാന്‍ കാണുന്നത്. അടപടലം പിന്തിരിപ്പനായ പോസ്റ്റിനെതിരെ ഓട് മൈരെ കണ്ടം വഴി എന്നു പറഞ്ഞെങ്കില്‍ അത് കുറഞ്ഞ് പോയി എന്നെ ഞാന്‍ പറയു. ആയത് കൊണ്ട് തന്നെ പാര്‍വതിക്ക് ഉള്ള പിന്തുണയില്‍ ഒരു കുറവുമില്ല. ആ പ്രതികരണം ശ്ലാഘനീയവും ആണു. അതുകൊണ്ട് തന്നെ ഒഫിഷ്യല്‍ ട്വിറ്റര്‍ ചാനല്‍ ആയ @ChaluUnion അത് റീ ട്വീറ്റ് ചെയ്തിട്ടും ഉണ്ട്.

ഗ്രൂപ്പില്‍ OMKV കമന്റുകള്‍ പോസ്റ്റുകളില്‍ സ്പാം ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോളും റാന്‍ഡം ആയി ആളുകളെ അബ്യൂസ് ചെയ്യാന്‍ ഷോര്‍ട്ട് ഫോമുകള്‍ ഉപയോഗിച്ച് തുടങ്ങിയപ്പോളും ആണു നിരോധിച്ചത്.

പാര്‍വതിക്കെന്നല്ല ഏത് വ്യക്തിക്ക്/ സംഘടനയ്ക്ക് നല്‍കുന്ന പിന്തുണയും വിഷയാധിഷ്ടിതം ആണു. നാലു സൂപ്പര്‍ സ്റ്റാര്‍ ഫാനുകളും, ഓങ്ങള കൂട്ടങ്ങളും ചേര്‍ന്നാല്‍ ആരെയും അങ്ങ് മൂക്കില്‍ കയറ്റാന്‍കഴിയില്ല എന്നു പറയാന്‍ തുടര്‍ന്നും അത്തരം പിന്തുണകള്‍ ഉണ്ടാകും. പ്രശ്‌നമുള്ളവര്‍ കണ്ടം വഴി ഓടുകയൊ പേജ് അണ്‍ ഫോളൊ ചെയ്യുകയൊ, അതുമല്ലെങ്കില്‍ സാറ്റെലൈറ്റ് ഗ്രൂപ്പുകളില്‍ ആര്‍ത്ത് വിളിക്കുന്നത് പോലെ അങ്ങ് റിപ്പോര്‍ട്ട് ചെയ്ത് ഒണ്ടാക്കി കളയാന്‍ പരിശ്രമിക്കുകയൊ ചെയ്യാവുന്നതാണു.