Tue. Mar 19th, 2024

നന്ദകുമാർ എം.

1) 1829ൽ സതി നിരോധിക്കുമ്പോൾ അന്നുള്ള 90 ശതമാനം ഭക്തരും, 50 ശതമാനം സ്ത്രീകളും വിശ്വസിച്ചിരുന്നു അത് ദൈവീക ചടങ്ങാണെന്ന്…

2) 1936 നവംബർ 12നു അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ 99 ശതമാനം സവർണരും, 90 ശതമാനം അവർണരും വിശ്വസിച്ചിരുന്നു അതു ദൈവ നിന്ദയാണെന്നു…

3) 1822-ൽ സ്വന്തം മാറിടം മറക്കുന്ന വേഷം ധരിച്ച് കൽക്കുളം ചന്തയിലൂടെ ഒരു ചാന്നാർ സ്ത്രീ നടന്നു വന്നപ്പോൾ മാറു മറക്കാത്ത മുഴുവൻ സ്ത്രീകളും പറഞ്ഞു അത് നിയമ വിരുദ്ധമാണെന്ന്…

4) 1800 കളിൽ വസൂരിക്ക് വാക്സിൻ കണ്ടു പിടിച്ചപ്പോഴും നമ്മുടെ നാട്ടിലെ ഭക്തർ പറഞ്ഞു അത് അമ്മ (ദേവി ) കോപിച്ചതു കൊണ്ടുണ്ടാകുന്ന രോഗമാണ്…ചികിത്സ പാടില്ലെന്ന്…

5) ഭാരതത്തിന്റെ ശാസ്ത്രജന്മാർ മംഗൾയാൻ വിക്ഷേപിച്ചു പഠനം നടത്തുമ്പോഴും, ഇവിടെ ദുഷ്ടനായ ചൊവ്വ മൂലം നൂറു കണക്കിന് പെൺകുട്ടികളുടെ വിവാഹം മുടങ്ങുന്നു…

6) മനുഷ്യൻ തീയിടുന്നതാണ് മകര ജ്യോതി എന്ന് പറഞ്ഞാൽ 90 ശതമാനം ഭക്തരും വിശ്വസിക്കാത്ത നാടാണിത്…

ശബരി മലയിൽ വിശ്വാസമുള്ളവർ ആരായാലും… ആണായാലും, പെണ്ണായാലും, അവർക്കു പ്രാർത്ഥിക്കുവാൻ അവകാശം വേണം…

അതാണ് ജനാധിപത്യം…

സ്ത്രീകളോടൊപ്പം പ്രാർത്ഥിച്ചാൽ അടക്കി വച്ച ബ്രഹ്മചര്യം തല പൊക്കുമെങ്കിൽ അത് അയ്യപ്പന്റെ കുഴപ്പമല്ല…
നിങ്ങളുടെ മനസിലുള്ള കപട ഭക്തിയുടെ കുഴപ്പമാണ്…

NB : 15 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും ഉള്ളവർ മാത്രം അല്ല സ്ത്രീകൾ..





 

One thought on “ശബരിമല വിവാദത്തിൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന ഭക്തർ അറിയാൻ”
  1. എല്ലാ ആചാരങ്ങളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടുക തന്നെ ചെയ്യണം. ഒരിക്കലും ദൈവത്തിന്റെയൊ, കൈകാര്യക്കാരുടെയൊ ഉദാരതയിൽ ഒരു മാറ്റവും വന്നിട്ടില്ല. എല്ലാം പുരോഗമനവാദികളുടെ അശ്രാന്ത പരിശ്രമം വഴി തന്നെയാണ്.

Comments are closed.