Monday, July 26, 2021

Latest Posts

ജിഷയ്‌ക്ക് നീതി ലഭിച്ചോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ മുറുകുന്നു

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനു വധശിക്ഷ എന്ന കോടതി വിധികേട്ട് ഏറെ സന്തോഷിച്ചവരാണ് മലയാളികള്‍. കേരളത്തെ ആകെ ഞെട്ടിച്ച ജിഷയുടെ ക്രൂരമായ കൊലയ്ക്കു പിന്നിലെ മൃഗീയതയ്ക്കു കേരളത്തിലെ എല്ലാ അമ്മ മനസ്സും ആഗ്രഹിച്ച വിധിയാണ് ലഭിച്ചതെങ്കിലും നാനാഭാഗത്തു നിന്നും ഇപ്പോഴും ഉയരുന്ന ഒന്നാണ് സത്യത്തില്‍ ജിഷയ്ക്കു തന്നെയാണോ നീതി ലഭിച്ചത് എന്ന ചോദ്യം.

ജിഷയുടെ ഘാതകന് വധശിക്ഷ ലഭിച്ചു എന്ന വാര്‍ത്തയോടൊപ്പം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു കാര്യമുണ്ട്. 2016 ല്‍ ഈ കുറ്റകൃത്യം നടക്കുന്ന സമയത്തെ അമിറൂളിന്റെ രൂപവും ഇപ്പോഴത്തെ അമിറൂളിന്റെ രൂപവും. ഒപ്പം, ജിഷയുടെ അമ്മയുടെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും.

വളരെ ചുരുങ്ങിയ കാലംകൊണ്ട് ഈ രണ്ട് വ്യക്തികളില്‍ വന്ന മാറ്റം എത്ര വലുതാണെന്നു വ്യക്തമാക്കുന്നതായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ആ ചിത്രം. കാഴ്ചക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ചിത്രം.

അത് കാണുന്നവര്‍ ഒരു തവണ ഉറപ്പായും മനസില്‍ ചിന്തിക്കുകയും ചെയ്യും യഥാര്‍ത്ഥത്തില്‍ ജിഷ എന്ന പെണ്‍കുട്ടി അനുഭവിച്ച കൊടും ക്രൂരതയ്ക്കു എന്ത് നീതിയാണ് കിട്ടിയത്, അല്ലെങ്കില്‍ ജിഷയ്ക്ക് തന്നെയാണോ സത്യത്തില്‍ നീതി ലഭിച്ചത്. ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു ഈ ചിത്രം കാണുമ്പോള്‍ ഏതൊരു കൊച്ചു കുട്ടിക്കും തോന്നിപ്പോകുന്ന ദുരൂഹതകളെക്കുറിച്ച്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.