Wednesday, July 28, 2021

Latest Posts

ചേട്ടന്‍ പറഞ്ഞത് പച്ചക്കളളമെന്ന്‌ അനിയന്‍;അരുണ്‍ വിഡ്ഢികളാക്കിയത് പതിനായിരക്കണക്കിന് ആളുകളെ

അനിയനെ പോലെ സഹോദരനെ പോലെ കണ്ട് സഹായിക്കണേ ചേട്ടാ.. ഈ വീഡിയോ കാണുന്ന ചേട്ടന്‍മാര്‍ എന്നെ നാട്ടിലെത്തിക്കാന്‍ സഹായിക്കണെ കൊല്ലം സ്വദേശിയായ അരുണ്‍ എന്ന ചെറുപ്പക്കാരന്‍ കരഞ്ഞപേക്ഷിച്ചപ്പോള്‍ ആരും കരുതിയില്ല അതൊരു കളളക്കരച്ചിലായിരുന്നെന്ന് അവന്‍ പറഞ്ഞതൊക്കെ പച്ചക്കളളങ്ങളായിരുന്നെന്ന് തെളിക്കുന്നതാണ് അരുണിന്റെ അനിയന്‍ അനീഷിന്റെ വാക്കുകള്‍. വീഡിയോയുടെ സത്യാവസ്ഥ തേടി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചേട്ടന്‍ വീഡിയോയിലൂടെ പറഞ്ഞതോക്കെ കളളമാണെന്ന് സ്വന്തം അനിയന്‍ തുറന്നടിച്ചു.

മസ്‌കറ്റില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയില്‍ മൈയ്യനാട്കാരന്‍ അരുണ്‍
പറയുന്നത് ഇങ്ങനെ:

‘എന്റെ സ്ഥലം മൈയ്യനാട് കൊല്ലമാണ്, എനിക്കൊരു അനിയനും അമ്മയുമാണ് ഉളളത് അച്ഛന്‍ മരിച്ചു പോയി. ഒരു വിസ കിട്ടി ഞാന്‍ മസ്‌ക്കറ്റില്‍ വന്നു. എന്റെ മാമാനാണ് എന്നെ ഇങ്ങോട്ട് കയറ്റിവിട്ടത്. ഇപ്പോ ആറേഴ് മാസം കൊണ്ട് ജോലിയില്ല ശമ്പളമില്ല വല്ലാത്തൊരു അവസ്ഥയിലാണ്. എന്നെ എങ്ങനെയെങ്കിലും നാട്ടില്‍ കയറ്റി വിടാന്‍ പറ്റുമെങ്കില്‍ പ്രവാസി സംഘടകള്‍ ഇടപെട്ട് സഹായിക്കണം. അനിയനെ പോലെ സഹോദരനെ പോലെ കണ്ട് സഹായിക്കാണേ ചേട്ടാ.. ഈ വീഡിയോ കാണുന്ന ചേട്ടന്‍മാര്‍ എന്നെ നാട്ടിലെത്തിക്കാന്‍ സഹായിക്കണെ’

ഭക്ഷണം കഴിക്കാന്‍ പൈസ ഇല്ലെന്നും മരുഭൂമിലിലാണ് താന്‍ കിടിക്കുന്നതെന്നുമൊക്കെ ആയിരുന്നു അരുണ്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ അരുണിനെ തിരികെ നാട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ വീഡിയോ ഷെയര്‍ ചെയ്തതാകട്ടെ ലക്ഷക്കണക്കിന് ആളുകളും. വീഡിയോ വാട് ആപ് വഴിയും പല ഓണ്‍ലൈന്‍ പേജ് വഴിയും എല്ലാവരിലേക്കും എത്തിച്ചവരെ സത്യത്തില്‍ അരുണ്‍ വിഡ്ഢികളാക്കി മാറ്റുകയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

അരുണ്‍ പോസ്റ്റ് ചെയ്ത വീഡിയോയെ കുറിച്ച് അന്വേഷിച്ച നാട്ടുകാരന്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ;

‘ഇന്നലെ നവമാധ്യമങ്ങളിൽ എന്റെ ഒരു നാട്ടുകാരന്റെ വീഡിയോ വൈറൽ ആവുകയുണ്ടായി,
മസ്കറ്റിൽ ആണ് ആറു മാസമായിട്ട് ജോലി ഇല്ല ശമ്പളം ഇല്ല,ഭക്ഷണം കഴിക്കാൻ പൈസ ഇല്ല,മരുഭൂമിയിൽ ആണ് കിടക്കുന്നത് എന്നൊക്കെ ആയിരുന്നു ആ വീഡിയോയിൽ അവൻ പറയുന്നത്

ഇന്നലെ വൈകിട്ടോട് കൂടിയാണ് ആ വീഡിയോ വാട്സ്ആപ്പ് വഴി കിട്ടിയത്. അവന്റെ പേര് വിഷ്ണു അവൻ നാട്ടിലെ ഒരു പ്രധാന സാമൂഹിക വിരുദ്ധനായിരുന്നു കയ്യിൽ ഇല്ലാത്ത തരികിട ഒന്നും ഇല്ല മോഷണ കേസ്,ക്രിമിനൽ കേസ് പിന്നെ ഒരു വധശ്രമ കേസിൽ പ്രതി ആയപ്പോൾ ആണ് നാട് വിട്ടത് .ഒരു ഒന്നര വർഷം മുബ് നാട് വിട്ട ഇവനെ ഇന്നലെ ആ വിഡിയോയിൽ കൂടെ ആണ് കാണാൻ സാധിച്ചത്.
സംഭവം എന്തൊക്കെ ആയാലും ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി ഉള്ളിൽ മനുഷ്യത്വം ഉള്ളത് കൊണ്ട് ഉടൻ തന്നെ പ്രവാസി സംഘടന നേതാക്കളെ ബന്ധപ്പെട്ടു വേണ്ട ഇടപെടീൽ നടത്തണമെന്ന് ആവശ്യപ്പെട്ടു അവന്റെ വീട്ടിൽ ചെന്ന് ഇതിനെ കുറിച്ച് അന്വേഷിച്ചു.

അപ്പോൾ ആണ് ഇതിന്റെ യാഥാർഥ്യം മനസിലായത്.ആ വിഡിയോയിൽ അവൻ പറഞ്ഞ എല്ലാം പച്ച കള്ളം ആണെന് മനസിലായി.അത് നിങ്ങൾക്ക് താഴെ ഉള്ള വീഡിയോ കാണുമ്പോൾ മനസിലാകും,
വിഡിയോയിൽ ആദ്യം ഉള്ളത് അവൻ ഒരു സുഹൃത്തിന് അയച്ച വാട്‌സ്അപ്പ് ഓഡിയോ ആണ്,രണ്ടാമത് കേൾക്കുന്നത് അവന്റെ അനിയനും ഒരു സുഹൃത്തും ആയിട്ടുള്ള ഫോൺ സംഭാഷണം
അത് എല്ലാരും ശ്രെദ്ധിച്ചു കേൾക്കുക അപ്പോൾ മനസിലാകും എന്താണ് യാഥാർഥ്യം എന്ന്.ഇന്നലെ രാത്രി അവൻ ഒരു സുഹൃത്തിനെ വീഡിയോ കാൽ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും പോസ്റ്റിൽ ഇട്ടിട്ടുണ്ട്

ഇവനെ പോലെ ഉള്ള പൂ..മക്കൾ കാണിക്കുന്ന ഇത്തരം ചെറ്റത്തരങ്ങൾ കാരണം ഇനിയും ഏതെങ്കിലും ഒരു പ്രവാസി ഇതുപോലെരു അപേക്ഷയും ആയി വന്നാൽ അത് തിരസ്കരിക്കപെടരുത്.ഇവനെ പോലുള്ള ചെറ്റകൾ ആണ് ഈ നാടിന്റെ ശാപം.ഇപ്പോഴും അവന്റെ വ്യാജ വീഡിയോ നവമാധ്യമങ്ങളിൽ കൂടി വല്യ തോതിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്,ഇതിന്റെ യാദ്യാര്ഥ്യം മനസിലാക്കാതെ ഫേസ്‍ബുക്കിലെ പല പ്രമുഖ പേജുകളും ഇത് അപ്ലോഡ് ചെയ്തിട്ടുണ്ട് ആയിരക്കണക്കിന് ആളുകൾ ഇത്‌ ഷെയർ ചെയ്തിട്ടും ഉണ്ട്.ഒരു സമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കിയാണ് ഇത്തരത്തിൽ ഒരു വ്യാജ വീഡിയോ അവൻ പ്രചരിപ്പിച്ചത്.ഇനിയും നിങ്ങൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ അവന്റെ അനിയനെ നേരിട്ട് വിളിച്ചു അന്വേഷിക്കാം (9656880124 അനീഷ്)

ഇതിന്റെ യാദ്യാര്ഥ്യം എന്താണെന്ന് എല്ലാവരിലും എത്തിക്കുക.ഈ വീഡിയോ പരമാവധി ഷെയർ ചെയ്ത് പ്രചരിപ്പിക്കുക’

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.