Monday, July 26, 2021

Latest Posts

കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ സമരം ഒത്തുതീര്‍പ്പായി

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ രണ്ടു ദിവസമായി തുടര്‍ന്ന് വന്ന ഹോസ്റ്റല്‍ സമരം ഒത്തുതീര്‍ന്നു. സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും, സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം വി.ശിവന്‍കുട്ടി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.ഹോസ്റ്റല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ഹോസ്റ്റല്‍ മെസിലെ ഭക്ഷണത്തില്‍ കഴിഞ്ഞ ദിവസം പുഴുവിനെ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്നാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഉപരോധസമരം സംഘടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ക്യാമ്പസും ഹോസ്റ്റലും 22 വരെ അടച്ചിടാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു.

ശനിയാഴ്ച രാവിലെ ഏഴിനകം ഹോസ്റ്റല്‍ ഒഴിഞ്ഞില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പും നല്‍കി. വൈസ് ചാന്‍സിലറുടെ ഭീഷണിക്കെതിരെ എസ്.എഫ്.ഐ. സമരം കടുപ്പിച്ചതോടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടു പോകാതെ സമരത്തിനൊപ്പം നിന്നു.

ഇവരെ വാര്‍ഡന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ടത് സംഘര്‍ഷത്തിലേയ്ക്ക് പോയതാണ് വിഷയം വേഗത്തില്‍ ഒത്തുതീര്‍പ്പാകാന്‍ കാരണം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.