Thu. Mar 28th, 2024

മലയാളികളുടെ പ്രിയ താരം ഭാവനയുടെ വിവാഹതീയതി പ്രഖ്യാപിച്ചു. ഭാവനയും കന്നട നിർമ്മാതാവ് നവീനും തമ്മിലുള്ള വിവാഹം ഏവരും ഉറ്റു നോക്കിയിരുന്ന വാർത്തയാണ്. ആ താര വിവാഹത്തിന് ഇനി അധികം കാത്തിരിക്കേണ്ട, കൃത്യം ഒരാഴ്ച മാത്രം. ഡിസംബർ 22 ന് ഭാവനയും നവീനും വിവാഹിതരാകും.

വളരെ ലളിതമായിരിക്കും ചടങ്ങുകൾ എന്നാണ് അറിയുന്നത്. റിസപ്ഷൻ ഡേറ്റോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇരുവരുടെയും വിവാഹം അടുത്ത വർഷത്തേക്ക് മാറ്റിവച്ചു എന്നും നവീൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹം നീട്ടിവച്ചത് എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഭാവനയോട് അടുത്ത വൃത്തങ്ങൾ വാർത്ത നിഷേധിച്ചു.

ഭാവന നായികയായെത്തിയ റോമിയോയുടെ നിർമാതാവാണ് നവീൻ. സെറ്റിൽ വച്ച് ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാർ പച്ചക്കൊടി കാട്ടിയതോടെ വിവാഹവുമായി.