Wednesday, July 28, 2021

Latest Posts

രാജ്യാന്തര ചലച്ചിത്രമേള: മീഡിയ സെല്‍ തുറന്നു; മലയാള സിനിമയുടെ നവതി പ്രദര്‍ശനം തുടങ്ങി

രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളും ദൃശ്യങ്ങളും സെല്ലില്‍ നിന്ന് ലഭ്യമാക്കും. അച്ചടിദൃശ്യശ്രവ്യഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മീഡിയ സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഫെസ്റ്റിവല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇമെയിലിലൂടെയും വാട്സ് ആപിലൂടെയും വെബ്സൈറ്റ് വഴിയും അപ്ഡേറ്റ് ചെയ്യും. മേളയിലെ അനുബന്ധ പരിപാടികളുടെ ലൈവ് സ്‌ട്രീമിങ് ഫേസ്‌ബുക്ക് വഴി ലഭ്യമാക്കും.

മേളയുടെ ഭാഗമാകുന്ന ലോകോത്തര ചലച്ചിത്ര പ്രതിഭകളുടെ വിശദാംശങ്ങളടങ്ങിയ പ്രൊഫൈലുകളും മീഡിയ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം മേളയുടെ ചരിത്രം രേഖപ്പെടുത്തുന്ന ലഘുലേഖയും ലഭ്യമാണ്. രാവിലെ 9 മുതല്‍ രാത്രി 10.30 വരെയാകും സെല്ലിന്റെ പ്രവര്‍ത്തനം.

2018 ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ചു . ചടങ്ങില്‍ നടന്‍ മധു, നടി ഷീല, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി എന്നിവര്‍ പങ്കെടുത്തു.

ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്റെ ശേഖരത്തില്‍നിന്നുള്ള പഴയകാല ഫോട്ടോകള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.