Thursday, July 29, 2021

Latest Posts

രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍; മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

ഓഖിയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ല; ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഓഖിയെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് ലഭിച്ചത് എന്ന് മുഖ്യമന്ത്രി; വള്ളം ഉപേക്ഷിക്കാന്‍ മത്സ്യതൊഴിലാളികള്‍ വിസമ്മതിക്കുന്നു; രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍;മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

വള്ളം ഉപേക്ഷിക്കാന്‍ മത്സ്യതൊഴിലാളികള്‍ വിസമ്മതിക്കുന്നു. രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍.ഓഖിയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ല.ശക്തിയായി കാറ്റും മഴയും ഉണ്ടാകും എന്നു മാത്രമാണ് വിവരം ലഭിച്ചിരുന്നതെന്ന് മുഖ്യമന്ത്രി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഓഖിയെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് ലഭിച്ചത്.   മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ നല്ല ഇടപെടല്‍ സംസ്ഥാനത്ത് ആകെ ഉണ്ടായി. അതില്‍ മാധ്യമങ്ങളും നല്ല പങ്ക് വഹിച്ചു. ഏഴോളം കപ്പലുകള്‍ ചുഴലിക്കൊടുങ്കാറ്റ് വീശിയ ഭാഗത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും നേവിയുടെ നാല് കപ്പലുകളുമാണ് ഉള്ളത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലില്‍ കയറാതെ മറ്റാവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം നല്‍കിയാല്‍ മതിയെന്നും വള്ളമടക്കം കരയിലേക്ക് എത്തിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചക്കാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്.കേരളത്തിലും തമിഴ്‌നാട്ടിലും കടലാക്രമണവും പ്രഹരശേഷിയുള്ള കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സമുദ്ര പഠനകേന്ദ്രമായ ഇന്‍കോയിസ് സംസ്ഥാന സര്‍ക്കാരിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനും കൈമാറിയിരുന്നു.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റു വീശുമെന്നായിരുന്നു മുന്നറിയിപ്പ്.എന്നാല്‍, ഇത് ചുഴലിക്കാറ്റാവില്ല എന്ന നിഗമനത്തില്‍ മുന്നറിയിപ്പിനെ അവഗണിക്കുകയായിരുന്നു.ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിസഹകരണം രക്ഷാപ്രവര്‍ത്തനത്തിന് തടസമാണന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.