Wednesday, May 25, 2022

Latest Posts

ക്രിസ്തുവും മഗ്ദലീനമറിയവും തമ്മിലുള്ള പ്രണയത്തിൻറെ കഥ പറയുന്ന മേരി മഗ്ദലീന്‍, ആദ്യ ട്രെയിലര്‍ പുറത്ത്

യേശു ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള പ്രണയം ചര്‍ച്ച ചെയ്ത് വന്‍ വിവാദം ഇളക്കിവിട്ട ഡാവിഞ്ചി കോഡിന് ശേഷം വീണ്ടും ലോക ക്രൈസ്തവരുടെ വികാരം ഇളക്കിമറിക്കാന്‍ പോന്ന മറ്റൊരു സിനിമകൂടി ഹോളിവുഡില്‍ ഒരുങ്ങുന്നു. മഗ്ദലന മറിയത്തിന്റെ പക്ഷത്ത് നിന്നും കഥ പറയുന്ന മേരി മഗ്ദലീന്‍. ക്രിസ്തുവും മഗ്ദലീനമറിയവും തമ്മിലുള്ള രഹസ്യപ്രണയം തന്നെയാണ് ഈ സിനിമയും പറയുന്നത്.

സിനിമയുടെ ആദ്യ ട്രെയിലര്‍ വ്യാഴാഴ്ച പുറത്തുവിട്ടു. ലയണ്‍സിന്റെ സംവിധായകന്‍ ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന സിനിമയില്‍ റൂണിമാരയാണ് മഗ്ദലന മറിയാമാകുന്നത്. ജോക്കിന്‍ ഫീനിക്സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന കൃത്യമായി പരാമര്‍ശിക്കാതെ ദൈവവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു പ്രവാചകന്‍ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ മേരി മഗ്ദലീനയുടെ കാഴ്ചപ്പാടിലാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്റേതാണ്.

ക്രിസ്തുവിന്റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്സാണ് യൂദാസാകുന്നത്. ക്രൂശില്‍ തറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രെയിലറില്‍ സിനിമ ബൈബിള്‍ ആസ്പദമായ സിനിമയാണെന്ന സൂചന നല്‍കുന്നു.

സാറാ സോഫി ബൗസ്നിന, ഹദാസ് യാരോണ്‍, ലുബ്നാ അസാബല്‍, ലയര്‍ റാസ് തുടങ്ങി അന്താരാഷ്ട്ര സിനിമാ വേദിയിലെ ശ്രദ്ധിക്കപ്പെടുന്ന പേരുകളാണ് സിനിമയിലെ താരനിരയില്‍ കേള്‍ക്കുന്നത്.

സിനിമ ആദ്യം പറഞ്ഞു കേട്ടത് ലൈംഗികാരോപണത്തെ തുടര്‍ന്ന് വിവാദനായകനായി മാറിയ ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ കമ്പനിയുടെ പേരിലായിരുന്നു. എന്നാല്‍ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വെയ്ന്‍സറ്റെയ്ന്‍ സിനിമ സോണിക്ക് വിറ്റിരുന്നു. 2018 മാര്‍ച്ച് 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.