Sunday, July 25, 2021

Latest Posts

ആരാണ് വർഗ്ഗീയയവാദികൾ? എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെതിരെ ക്രിസ്ത്യൻ ഹെൽ പ്പ് ലൈൻ

സ്നേഹിച്ച പെണ്ണിനെക്കൊണ്ട് സ്വന്തം അമ്മ ശിർക്കാണെന്നും അവരുടെ കൈയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നത് ഗതികേടാണെന്ന് വരെ ചിന്തിപ്പിച്ച വ്യക്തിക്ക് അനുകൂലമായി നിലപാടെടുക്കുന്ന കപട മതേതര വാദികളെ തിരിച്ചറിയണമെന്ന് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ.തീവ്രവാദ കേസുകളുമായി ബന്ധമുണ്ടെന് എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്ന, ജോസഫ് മാഷിന്റെ കൈ വെട്ടിയെറിഞ്ഞ കാപാലികർക്കൊപ്പം ചിരിച്ചു നിൽക്കുന്ന വ്യക്തിയെ അനുകൂലിക്കുന്നതാണോ വിപ്ലവകാരികൾക്കിപ്പോൾ മതേതരത്വം എന്നും ക്രിസ്ത്യൻ ഹെൽ പ്പ് ലൈൻ ഇട്ടിരിക്കുന്ന പോസ്റ്റിൽ ചോദിക്കുന്നു.

പോപ്പുലർ ഫ്രെണ്ടിനും ഷെഫിൻ ജഹാനും പരസ്യ പിന്തുണയുമായി എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ടും ഡി വൈ എഫ് ഐ മേഖല ട്രെഷററും ദേശാഭിമാനി പ്രാദേശിക ലേഖകനുമായ തൃശൂർ പട്ടിക്കാട് സ്വാദേശി ഷാരൂഖ് ബിൻ സലീം നെതിരെ ഇട്ടിരിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ ചോദിക്കുന്നത്.പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറൽ ആയിക്കഴിഞ്ഞിരിക്കുകയാണ്.

ക്രിസ്ത്യൻ ഹെൽ പ്പ് ലൈൻ ഇട്ടിരിക്കുന്ന പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ

പോപ്പുലർ ഫ്രെണ്ടിനും ഷെഫിൻ ജഹാനും പരസ്യ പിന്തുണയുമായി എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ്
കേട്ട് പഠിക്കാത്തവർ കണ്ട് പഠിക്കും, അതുമല്ലെങ്കിൽ കൊണ്ട് പഠിക്കും. നിർഭാഗ്യവശാൽ വിഘടനവാദ പ്രവർത്തനങ്ങളെപ്പറ്റി കണ്ടും കേട്ടും കൊണ്ടും പഠിച്ചവർക്ക്, അല്ലെങ്കിൽ ഇത്തരം കാടത്തത്തിനെതിരെ പ്രതികരിക്കുന്നവർക്ക് നിങ്ങൾ ഒരു പേര് ചാർത്തി നൽകിയിട്ടുണ്ട് വർഗീയവാദികൾ ! മതേതരത്വ കേരളമേ, കണ്ണ് തുറന്ന് കാണുക ആരാണ് ശരിക്കും വർഗീയ വാദികൾ ? ഹാദിയ വിഷയത്തിൽ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റും ദേശാഭിമാനി പ്രാദേശിക ലേഖകനുമായ ഷാരൂഖ് ബിൻ സലീം ഫേസ് ബുക്കിലിട്ട കുറിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. തീവ്രവാദ കേസുകളുമായി ബന്ധമുണ്ടെന് എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്ന, ജോസഫ് മാഷിന്റെ കൈ വെട്ടിയെറിഞ്ഞ കാപാലികർക്കൊപ്പം ചിരിച്ചു നിൽക്കുന്ന വ്യക്തിയെ അനുകൂലിച്ച്, അതുമല്ലെങ്കിൽ സ്നേഹിച്ച പെണ്ണിനെക്കൊണ്ട് സ്വന്തം അമ്മ ശിർക്കാണെന്നും അവരുടെ കൈയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നത് ഗതികേടാണെന്ന് വരെ ചിന്തിപ്പിച്ച വ്യക്തിക്ക് അനുകൂലമായിട്ടുള്ള പോസ്റ്റ് ! നൊന്ത് പ്രസവിച്ച അമ്മയെ ഇങ്ങനെ കാണാൻ പഠിപ്പിച്ചവർ ഇതര മതസ്ഥരെപ്പറ്റി എന്ത് മാത്രം വെറുപ്പായിരിക്കാം പഠിപ്പിച്ചിരിക്കുന്നത്…

ഇത്തരക്കാർക്ക് മംഗളപത്രം എഴുതുന്നവരുടെ ചിന്താഗതിയും ഇതര മതസ്ഥരോടുള്ള വെറുപ്പല്ലാതെയിരിക്കാൻ തരമില്ല. ഇവരെപ്പോലുള്ളവർക്ക് അംഗത്വം കൊടുക്കുന്ന വിപ്ലവ പാർട്ടിക്കാർ ഒന്നോർത്തോളു നിങ്ങൾ കണ്ടും കേട്ടും പഠിക്കണ്ട, കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ഇത്തരക്കാരുടെ കൈയ്യിൽ നിന്നും കിട്ടിയപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം. ഇല്ലെങ്കിൽ ചെങ്കൊടി പാതി വെട്ടി പച്ച തുണി തുന്നിച്ചേർക്കുന്ന കാലം വിദൂരമല്ല…

എന്നാൽ “നിലപാടില്‍ മാറ്റമില്ല.മാസങ്ങളോളം വീട്ടുതടങ്കലില്‍ കിടന്നിട്ടും, മനസ്സുമാറ്റാന്‍ പലരും കിണഞ്ഞു പരിശ്രമിച്ചിട്ടുംപ്രണയ ബന്ധത്തില്‍ അടിയുറച്ചു നിന്ന ഒരു നല്ല പ്രണയിനിക്കാണ് ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖാപിച്ചത്.മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരക്കാണെന്‍റെ എെക്യദാര്‍ഡ്യം.എന്നാണ് തൻറെ ഉറച്ച നിലപാടെന്നു വ്യക്തമാക്കി ഷാരൂഖ് വീണ്ടും പോസ്റ്റ് ഇട്ടിട്ടുണ്ട്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.