Thursday, July 29, 2021

Latest Posts

ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുകളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍

അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടു. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സോഷ്യല്‍ മീഡിയ വഴി ഐഎസുമായി ഷഫിന്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട് എന്നും അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും, ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്നും ഷെഫീന്‍ ജഹാന്‍ ചോദിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.

ഷെഫീന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും, കേസിന്റെ വിധി വര്‍ഗ്ഗീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും, ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതില്‍ ഈ സംഘനകളുടെ സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞെന്നും, കേസ് വര്‍ഗീയ മാനമുള്ളതാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, എന്‍ഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.ഹാദിയയുടെ വാദം കേള്‍ക്കുന്നില്ലെന്നും,വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്‌നത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജസ്റ്റിസ് ദീപക് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയിലെത്തി.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഹാദിയ കോടതിയില്‍ എത്തിച്ചത്.ബുള്ളറ്റ് പ്രൂഫ് അംബാസിഡര്‍ കാറിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

നാല് മുദ്രവച്ച കവറുകളിലാണ് എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. അടിച്ചേല്‍പ്പിച്ച ആശയത്തിന്റെ പശ്ചാത്തലത്തിലുള്ള ഹാദിയയുടെ മൊഴികള്‍ പരിഗണിക്കരുതെന്നാണ് എന്‍ഐഎ വാദിക്കുക. ഹാദിയയുടെ ദുര്‍ബലമായ മാനസികാവസ്ഥ പരിഗണിച്ചാണു ഹൈക്കോടതി വിവാഹമോചന ഉത്തരവു പുറപ്പെടുവിച്ചതെന്നും അശോകനു വേണ്ടി ഹാജരയ അഭിഭാഷകന്‍ വാദിച്ചു.

‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.