Fri. Apr 19th, 2024

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന കേസില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ (ടിഎസ്ആര്‍) ഉദ്യോഗസ്ഥരായ അമിത് ദെബര്‍മ്മ, ധര്‍മ്മേന്ദ്ര കുമാര്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഇരുവരുടെയും അറസ്റ്റ്. നവംബര്‍ 21 നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.സുദീപ് ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും പ്രാദേശിക ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്‍റെയും ലേഖകനായിരുന്നു.

ത്രിപുരയിലെ ആര്‍.കെ നഗറിലായിരുന്നു സംഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് സുദീപ് ത്രിപുരയിലെത്തിയത്.ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ പ്രകോപിതനായ നായിഡു തന്റെ തോക്ക് ഉപയോഗിച്ച്‌ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.രണ്ട് മാസത്തിനിടെ ത്രിപുരയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ്.