Sun. Feb 25th, 2024

ഐഎസിന് എതിരെ തൃശൂര്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് മുന്‍കരുതലായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി റെയില്‍വെ പൊലീസ്. റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടമായി സഞ്ചരിക്കുന്ന മുസ്ളീം മതവിഭാഗത്തില്‍ അല്ലാത്ത യാത്രികര്‍ക്ക് നല്‍കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയേക്കുമെന്ന് അഭ്യൂഹം പടരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചേക്കുമെന്നും ട്രക്കുകള്‍ ജനങ്ങള്‍ക്ക് മേല്‍ ഓടിച്ച്‌ കയറ്റിയേക്കുമെന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതലോടെ ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ച്‌ റെയില്‍വെ പൊലീസ് സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തൃശൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷന്‍ അധികാരികള്‍ക്ക് നല്‍കിയ അറിയിപ്പിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ഇക്കാര്യം ചര്‍ച്ചയായെങ്കിലും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് എസ്.പി അറിയിച്ചു.

അതീവ ജാഗ്രതാ നിര്‍ദ്ദേശം അഥവാ സ്പെസിഫിക് അലര്‍ട്ട് എന്ന നിലയിലല്ല ഇതെന്നും എന്നാല്‍ ഇത്തരമൊരു സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്നും അതിനായി റെയില്‍വെ, പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.