Wednesday, July 28, 2021

Latest Posts

തിരുവനന്തപുരത്ത് ലൈസൻസില്ലാത്ത ക്വാറിയിൽ അപകടം: രണ്ട് മരണം, ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം പാറശാല കുന്നത്തുകാലിലെ ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സേലം സ്വദേശി സതീഷും മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ക്വാറിയിലെ പണി തുടങ്ങിയ സമയത്ത് പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടർന്ന് വീണാണ് അപകടമുണ്ടായത്. ക്വാറിയിലെ ഹിറ്റാച്ചി വാഹനം ഓടിക്കുന്നയാളാണ് മരിച്ചതെന്നാണ് വിവരം. അപകടമുണ്ടായ ക്വാറി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.

പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാരായമുട്ടം സ്വദേശി സുധിൻ(23), വെള്ളറട സ്വദേശി അജി എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവരെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിലൊരാളുടെ കാലിന് താഴെ മുറിഞ്ഞ നിലയിലാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.