Monday, July 26, 2021

Latest Posts

ഗതാഗത കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.ചൊവ്വാഴ്ച ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ചിങ്ങവനം സ്വദേശികളായ ദമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.

യാത്രാമധ്യേ കോടിമത പാലത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ടു.ഇതിനെ തുടര്‍ന്ന്, ആശുപത്രിയിലെത്താന്‍ വൈകിയതോടെ കാറില്‍ വച്ചുതന്നെ ഐലിന്‍ മരിച്ചു.

പത്ത് മിനുട്ട് കൊണ്ട് ആശുപത്രിയില്‍ എത്തിയിരുന്നെങ്കില്‍ ആ കുരുന്നിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.ടൗണിലെ പ്രകടനവും ഒരു വാഹനം കേടായതും കൃത്യമായി പൊലീസ് ഇടപെടാതിരുന്നതും റോഡിലൂടെ നടന്നു പോയവര്‍ പോലും സഹായിക്കാതിരുന്നതുമെല്ലാം റിന്റു – റീന ദമ്പതികളുടെ അഞ്ചു വയസുകാരി ഐലിന്റെ മരണത്തിന് കാരണമായി മാറുകയായിരുന്നു.

ബൈക്ക് റാലിയും ജാഥയുമെല്ലാം ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയത്തിന് ആശുപത്രിയിലെത്തിക്കുന്നതിന് വിഘാതമായി.കാറില്‍ നിന്ന് കുട്ടിയുടെ അമ്മ വഴി മാറാന്‍ അലറി വിളിച്ചിട്ടും ആരും വഴി മാറാന്‍ തയ്യാറായില്ല.സ്വന്തം മടിയില്‍ കിടന്ന് മകള്‍ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന ആ അമ്മയുടെ ദയനീയ മുഖം കേരളീയ മന:സാക്ഷിയോട് ഇപ്പോള്‍ ഉയര്‍ത്തുന്നത് വലിയ ചോദ്യമാണ്.സംഭവം അറിഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു

‘റോഡ് നിറഞ്ഞ് പ്രകടനം നടത്തുന്നവര്‍ക്കും വഴിമുടക്കികളായ വാഹന ഡ്രൈവര്‍ മാര്‍ക്കുമെല്ലാം വീതം വയ്ക്കാന്‍ ഇതാ ഒരു കുരുന്ന് ശരീരം’ എന്ന തലകെട്ടോടെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രവഹിക്കുന്നത്

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.