Wednesday, July 28, 2021

Latest Posts

കേരള യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം

കേരള യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം 2017 നവംബർ 18, 19 തീയതികളിൽ നാരായണഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റേയും പാദ സ്പർശ മേറ്റ വർക്കലയിൽ നടന്നു.

18 വൈകുന്നേരം 4ന് വർക്കല മൈതാനത്ത് (ഗൗരിലങ്കേശ് നഗർ) ഡോ. എ. സമ്പത്ത് എം.പി സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം മുഖ്യ പ്രഭാഷണം നടത്തി.

കൈനകരി വിക്രമൻ, വട്ടവിള സുരേന്ദ്രൻ, ബിന്ദുഹരിദാസ്, സുകുമാരൻ ധനുവച്ചപുരം തുടങ്ങിയവർ സംസാരിച്ചു. 19ന് രാവിലെ 10ന് പുത്തൻചന്ത കിംഗ്സ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എസ്. സുരേഷ്, കെ. വിജയകുമാർ, അഡ്വ. എസ്. കൃഷ്ണകുമാർ, വി. രഞ്ജിത്ത്, എം. ജോസഫ്പെരേര, കിളിമാനൂർ ചന്ദ്രൻ, ജേക്കബ്ബ് പി മാത്യു എന്നിവർ സംസാരിച്ചു. 11ന് നടന്ന സെമിനാറിൽ അഡ്വ. വി. ജോയി എം.എൽ.എ, പ്രൊഫ. ഭുവനചന്ദ്രൻ, പി.എസ്. രാമൻകുട്ടി, കുടയാൽ സുരേന്ദ്രൻ, എൻ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എം.പി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 12ന് യുവജനവിദ്യാർത്ഥി സമ്മേളനം നടന്നു

എഴുപുന്ന ഗോപിനാഥ്എ.കെ. നാഗപ്പൻമാസ്റ്റർ .മാനസ് .പി .എസ് എന്നിവർ ദിവ്യാത്ഭുത അനാവരണ പരിപാടികൾ അവതരിപ്പിച്ചു.

സമ്മേളനത്തിൽ നിന്നും ഷാജി കിഴക്കേടത്ത് പകർത്തിയ ചിത്രങ്ങൾ:

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.