Tue. Apr 23rd, 2024

സ്‌കൂള്‍ പിടിഎ ഫണ്ടില്‍ ലക്ഷങ്ങളുടെ തിരിമറിയും സഹ അദ്ധ്യാപികയെ ബലാസംഗം ചെയ്തതായും ആരോപണം ഉയർന്നതിനെതുടര്‍ന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആത്മഹത്യ ചെയ്തു. ആര്‍ എസ് എസ് ൻറെ ഉടമസ്ഥതയിൽ നടത്തിയിരുന്ന ഹൗറയിലെ ജഗത് ബല്ലാവ്പൂര്‍ വിവേകാനന്ദ ശിശു മന്ദിറിലെ പ്രധാനാദ്ധ്യാപകന്‍ സുജിത് ബാനര്‍ജി എന്ന 44 കാരനാണ് ആത്മഹത്യ ചെയ്തത്. ഹിന്ദുത്വ വാദി ആയിരുന്നെങ്കിലും അദ്ദേഹം നിരീശ്വര വാദി ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.സ്‌കൂളില്‍ വേദാന്തവും ഭൗതീകവാദവും ഖുറാനും കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുത്തിരുന്നു എന്നും അദ്ദേഹം ഒരു ഭൗതീക വാദി ആയിരുന്നെന്നും രക്ഷിതാക്കളും അദ്ധ്യാപകരും പറഞ്ഞു.

ഹെഡ്മാസ്റ്ററുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ ശങ്കര്‍ഹതിയിലെ വീടിന് മുന്നിലുള്ള മുളങ്കാട്ടില്‍ മുളങ്കമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പില്‍ സ്‌കൂള്‍ ഫണ്ടില്‍ 19 ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന് സ്ഥിരമായി ആക്ഷേപിച്ചിരുന്ന ചില പിടിഎ അംഗങ്ങളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. സത്യസന്ധതയ്ക്കും സമര്‍പ്പണത്തിനും പേരുകേട്ട അദ്ധ്യാപകനായിരുന്നു സുജിത് ബാനര്‍ജി. തന്റെ ശിഷ്യഗണങ്ങളുടെ വീടുകള്‍ പതിവായി സന്ദര്‍ശിച്ചിരുന്ന അദ്ദേഹം കുട്ടികളോട് വൃത്തിയും വെടിപ്പും ശീലിക്കാനും ശുദ്ധജലം കുടിക്കാനും പ്രചരണം നടത്തുകയും പാമ്പുകടി പോലെയുള്ള വിഷയങ്ങളില്‍ ഗ്രാമീണര്‍ക്ക് വിഷചികിത്സ നല്‍കുകയും ചെയ്യുമായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സുജിത് സാറിന്റെ മരണവാര്‍ത്ത നാടാകെ കാട്ടുതീ പോലെയാണ് പടര്‍ന്നത്. തൊട്ടു പിന്നാലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് 3,000 പേരാണ് റോഡ് ഉപരോധിക്കാനെത്തിയത്. പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയും ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്‍ കുറിച്ചിരുന്ന പേരുകാരുടെ കടകള്‍ തകര്‍ക്കുകയും ചെയ്തു.

കുട്ടികള്‍ക്ക് ഹിന്ദു ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണ പരമഹംസന്റെയും സൂക്തങ്ങളും ഖുറാനിലെ ചില ഭാഗങ്ങളും അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നെന്നും ടീച്ചർമാർ പറയുന്നു.

അതേസമയം ബാനര്‍ജീ എന്നൊരാള്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ ഒഴികെ ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലായിരുന്ന സ്‌കൂള്‍ പി ടി എ ഫണ്ട് അടുത്തിടെ പരിശോധിച്ചപ്പോള്‍ 19 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന ഭീഷണിയും നവംബര്‍ 4 ന് ഉയര്‍ന്നിരുന്നു. അന്ന് വൈകിട്ട് ഒരു അദ്ധ്യാപിക സുജിത്തിനെതിരേ പീഡനാരോപണം ഉന്നയിച്ച് പരാതിയും നല്‍കി. നവംബര്‍ 8 ന് പണത്തിന്റെ കാര്യത്തില്‍ ബാനര്‍ജി കൂൂടതല്‍ വിമര്‍ശിക്കപ്പെടുകയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ടീച്ചറെ പീഡിപ്പിച്ചതിന് പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ സുജിത്ത് ചൂണ്ടിക്കാണിച്ചിട്ടുള്ള പേരുകാര്‍ ഇപ്പോള്‍ ഒളിവിലാണ്.