Friday, January 28, 2022

Latest Posts

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യം ഒന്നാം പ്രതിയാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആദ്യകുറ്റപത്രം പൊളിച്ചുപണിയേണ്ടി വരുന്നതിനാലാണിത്തരം കാരണത്താലുമാണ് ഇത് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്നാം പ്രതി പള്‍സര്‍സുനിയായിരുന്നു തുടര്‍ന്ന് മറ്റ് അഞ്ചു ആളുകളും ഉണ്ടായിരുന്നു. ഇതിന് പുറമെ വിചാരണവേളയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് വിലയിരുത്തലുണ്ട്. പിന്നീട്, നിലവിലെ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കിയ ശേഷം ദിലീപിനെ ഏഴാം പ്രതിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചാര്‍ലി ഇതിന് തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.

ദിലീപിന്റെ വിദേശയാത്രയെ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചത്. തന്റെ കട ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിനാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയതോടെ ഏറെ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും. ഇനി ജാമ്യത്തില്‍ ഇളവുകൂടി വരുത്തിയാല്‍ കേസ് കൂടുതല്‍ ദുര്‍ബലമാകുമെന്നും പോലീസിന്റെ വാദം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.