Monday, July 26, 2021

Latest Posts

{:en}അയ്യപ്പൻറെ ചാരിത്ര്യം വീണ്ടും പോയി; 31 വയസ്സുകാരി മല ചവിട്ടി; ശബരിമലയില്‍ വന്‍ സുരക്ഷാ വീഴ്ച{:}{:ml}അയ്യപ്പൻറെ ചാരിത്ര്യം വീണ്ടും പോയി; 31 വയസ്സുകാരി മല ചവിട്ടി; ശബരിമലയില്‍ വന്‍ സുരക്ഷാ വീഴ്ച{:}

{:ml}വീണ്ടും അയ്യപ്പന്റെ ചാരിത്ര്യം പോയതായി റിപ്പോർട്ട്. മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്. നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്.

രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാര്‍വതിയെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസ്സാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.

പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറ്. തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് പാര്‍വതി എങ്ങനെയാണ് നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്. നിലവില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.

കഴിഞ്ഞ വിഷു ആഘോഷത്തിനിടയിൽ ഇതുപോലെ അയ്യപ്പൻറെ ചാരിത്ര്യം പോയതായി വാർത്ത പരന്നിരുന്നു.അന്വേഷണത്തിൽ സംഭവം ശരിയാണെന്നു തെളിഞ്ഞെങ്കിലും വിഷയം ഒതുക്കി തീർക്കുകയായിരുന്നു.

അയ്യപ്പനെ പ്രലോഭിപ്പിയ്ക്കാൻ എത്തിയവരെക്കുറിച്ചും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷിക്കും. തൃപ്തി ദേശായിയെ പേടിച്ചു അയ്യപ്പൻറെ ചാരിത്ര്യം സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഈശ്വറിനെയും റെഡി ടൂ വെയിറ്റ് പെണ്ണുങ്ങളെയും ശശിയാക്കിക്കൊണ്ട് പാലക്കട് സ്വാദേശികളായ പെണ്ണുങ്ങൾക്ക് പുറമെ ഇപ്പോൾ ഇതാ 31 വയസുകാരിയായ ആന്ധ്രാ സ്വാദേശിനിയും അയ്യപ്പന്റെ ചാരിത്ര്യം കൈവരുകയും അദ്ദേഹം ഇപ്പോഴും കന്യകനാണോ എന്ന സംശയത്തിന്റെ മുൾ മുനയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നത്.

ഇത് കൂടാതെ കഴിഞ്ഞ ദിവസം മന്ത്രി കെകെ ശൈലജയുടെ കൂടെ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ച സ്ത്രീയ്ക്ക് 50 വയസ്സായില്ലെന്ന് ആരോപണം ഉയർന്നിരുന്നു. സോഷ്യല്‍ മീഡിയയിലാണ് സംഭവം ചര്‍ച്ചയായത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ശബരിമലയില്‍ എത്തിയത്. എന്‍ആര്‍എച്ച്എമ്മിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പരിപാടിയുടെ ഉദ്ഘാടനത്തിന് മുമ്പാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ കൂടെ മന്ത്രി സോപാനം സന്ദര്‍ശിക്കാന്‍ എത്തിയത്. സോപാനം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മന്ത്രിയുടെ കൂടെയായിരുന്നു ഹെല്‍ത്ത് മിഷന്‍ എഞ്ചിനീയറുടെ ഫോട്ടോയോടുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിപ്പിയ്ക്കില്ല എന്ന് നിലപാടെടുത്ത ഹിന്ദുക്കളുടെ ചെകിടത്ത് കിട്ടിയ അടിയാണ് ഈ സംഭവമെന്നും, പിണറായി സര്‍ക്കാര്‍ ശബരിമലയ്ക്കെതിരെ നടത്തുന്ന നഗ്നമായ അവഹേളനമാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങള്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കടുത്ത നിലപാട് എടുത്തിരുന്നു. പുതിയ ദേവസ്വം പ്രസിഡന്റിന്റെ കൂടെ സ്ത്രീ ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ എഞ്ജിനീയറുടെ ഫേസ് ബുക്ക് പേജില്‍ കയറിയും ചിലര്‍ പൊങ്കാല ഇട്ടിട്ടുണ്ട്. കേട്ടാലറക്കുന്ന ഭാഷയിലാണ് തെറിവിളികള്‍. എഞ്ജിനീയറുടെ വയസ്സ് സംബന്ധിച്ച ചര്‍ച്ച മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്.അതിനിടയിലാണ് ഇന്ന് മറ്റൊരു യുവതിയു ശബരിമലയിൽ പ്രവേശിച്ചത്{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.