Thursday, July 29, 2021

Latest Posts

{:en}തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശം{:}{:ml}തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശം{:}

{:ml}മന്ത്രിസ്ഥാനം തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ നടപടിക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം. നടപടികള്‍ ഉടന്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയിട്ടുള്ളത്.

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടർന്നത് റവന്യൂ വകുപ്പിന്റെ നടപടികള്‍ക്ക് നേരിയ തടസം സൃഷ്ടിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജിയോടെ തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

മ​ണ്ണി​ട്ട് നി​ക​ത്തി​യ സ്ഥ​ലം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി അ​നു​പ​മ​യ്ക്ക് ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച്‌ തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട​ര്‍ വേ​ള്‍​ഡ്കമ്പനിക്കു ക​ള​ക്ട​ര്‍ നോ​ട്ടീ​സ് അ​യ​യ്ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും നാ​ട​ക​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

നി​ര​വ​ധി രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ലാ​ണ് തോ​മ​സ് ചാ​ണ്ടി രാ​ജി​വ​ച്ച്‌ ഒ​ഴി​ഞ്ഞ​ത്. സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ചാ​ണ്ടി അ​വ​സാ​ന നി​മി​ഷം വ​രെ ശ്ര​മി​ച്ചെ​ങ്കി​ലും മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ സി​പി​ഐ സ​മ്മ​ര്‍​ദ്ദം ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​റ്റ് വ​ഴി​യി​ല്ലാ​താ​യി. പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ന്ത്രി​യാ​ണ് തോ​മ​സ് ചാ​ണ്ടി.{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.