Sunday, July 25, 2021

Latest Posts

{:en}തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതു പാളയത്തില്‍ പരസ്യ വിഴുപ്പലക്കല്‍{:}{:ml}തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതു പാളയത്തില്‍ പരസ്യ വിഴുപ്പലക്കല്‍{:}

{:ml}തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ഇടതുമുന്നണിയില്‍ പരസ്യ വിഴുപ്പലക്കല്‍. തോമസ് ചാണ്ടി വിഷയത്തിന്റെ ക്രെഡിററ് സി.പി.ഐ അടിച്ചെടുക്കുകയാണെന്ന് കോടിയേരി; അത് പാര്‍ട്ടിക്ക് വേണ്ടെന്ന് പ്രകാശ് ബാബു; സിപിഐ മഴയ്ക്കു മുമ്പേ കരയുന്ന തവളയെന്ന് എന്‍സിപി;സി.പി.ഐ നന്മയുടെ പ്രതീകമായി ചമയണ്ട, തുറന്നടിച്ച് എ.എന്‍ ഷംസീര്‍ എം.എൽ.എ

അസാധാരണമായ സാഹചര്യമാണ് സിപിഐയെ അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന് ഇന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലെഴുതിയ ലേഖനത്തില്‍ കാനം വിശദീകരിചിരുന്നു.
സി പി ഐ മന്ത്രി സഭ യോഗം ബഹിഷ്കരിച്ചത് അസാധാരണ നടപടി തന്നെയാണ്.എന്നാൽ ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ കേസ് കൊടുക്കുന്നത് കേരളം ചരിത്രത്തിൽ തന്നെ അസാധാരണമായ ഒരു സംഭവമാണെന്ന് വിസ്മരിക്കരുതെന്നു സി പി ഐ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍ പത്രത്തിന്റെ ഒന്നാം പേജിലാണ് പ്രത്യേക എഡിറ്റോറിയല്‍ എഴുതിയത്.

തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന കാര്യം തലേന്ന് അറിയിച്ചിരുന്നവെന്ന വാദം തള്ളി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. രാജിയുടെ ക്രെഡിറ്റ് സി.പി.ഐയ്ക്ക് വേണ്ടെന്നും കോടിയേരിയുടെ ആരോപണത്തിന് മറുപടിയായി പ്രകാശ് ബാബു പത്രമ്മേളനത്തില്‍ വ്യക്തമാക്കി. ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി ഒറ്റപ്പെട്ടെന്ന തോന്നല്‍ ശക്തമായതോടെയാണ് സി.പി.എം പുതിയ വിശദീകരണവുമായിറങ്ങിയത്.നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കണം എന്ന പാര്‍ട്ടി കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കോടിയേരി ഈ വിഷയത്തില്‍ സി.പി.ഐ. നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.

സോളാര്‍ അടക്കമുള്ള വിഷയങ്ങളില്‍ പെട്ട് വലയുന്ന കോണ്‍ഗ്രസിനെ സഹായിക്കാനേ മന്ത്രിസഭാ ബഹിഷ്‌കരണമടക്കമുള്ള സി.പി.ഐ നടപടികള്‍ സഹായിച്ചുള്ളു. ഇത് അപക്വമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയെ നിലനിര്‍ത്തിയതാണ് കോണ്‍ഗ്രസ് അടക്കമുള്ള ശത്രുക്കള്‍ക്ക് സഹായകമായതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ മറുപടി.

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എം എടുത്ത അഴകൊഴമ്പന്‍ നടപടിയെ വിദഗ്ധമായി പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിച്ച സി.പി.ഐ യ്്ക്ക് എന്തു വില കൊടുത്തും മൂക്കുകയറിടുക എന്ന നിലപാടിലാണ് സി.പി.എം എന്ന് വ്യാഴാഴ്ച ഇത് സംബന്ധിച്ച് വന്ന പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങളില്‍ വ്യക്തമാണ്. സി.പി.ഐ യുടെ ചുമതലയിലുള്ള റവന്യു-വനം വകുപ്പുകള്‍ക്കെതിരെ പാര്‍ട്ടി എം.എല്‍.എ എസ് രാജേന്ദ്രന്‍ നടത്തിയ കടന്നാക്രമണങ്ങളും ഇതിന്റെ ഭാഗമായി വേണം കാണാന്‍.

കൂടാതെ സിപിഐയെ പരസ്യമായി വിമര്‍ശിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. ചിലര്‍ മഴയ്ക്കു മുമ്പേ കരയുന്ന തവളകളെപോലെയാണ്, തവളയുടെ വിചാരം തവള കരഞ്ഞതുകൊണ്ടാണ് മഴ പെയ്തതെന്നാണ് എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

ഇടതുമുന്നണി തീരുമാനങ്ങളെ സിപിഐയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടില്ല. സിപിഐയുടെ സമ്മര്‍ദ്ദമോ സ്വാധീനമോ തോമസ് ചാണ്ടിയുടെ രാജിയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്ക് ഭൂഷണമല്ലെന്ന് മന്ത്രി എ കെ ബാലനും അഭിപ്രായപ്പെട്ടത്. മുന്നണിയില്‍ ഓരോ പാര്‍ട്ടിക്കും പ്രത്യേക ഇമേജില്ല, അത് സര്‍ക്കാരിനാണെന്നും, സുപ്രധാനമന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നത് തെറ്റാണെന്നും ബാലന്‍ പറഞ്ഞു.

അതേസമയം സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി. തോമസ് ചാണ്ടി വിവാദത്തില്‍ സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരിച്ചത്. ഇതിനിടെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ താന്‍ ആഞ്ഞടിച്ചു എന്ന വാര്‍ത്ത തെറ്റെന്ന് ജി സുധാകരന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു എ.കെ ബാലന്റെ പ്രതികരണം. തോമസ് ചാണ്ടി രാജിവെക്കുന്നതിന് മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നത് കൊണ്ടാണ് വിട്ട് നില്‍ക്കുന്നത് എന്ന കത്ത് മൂന്‍കൂട്ടി നല്‍കിയായിരുന്നു ബഹിഷ്‌കരണം. ഇതിനെ ‘അസാധാരണ സംഭവം’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പാര്‍ട്ടി പത്രത്തില്‍ പ്രത്യേകം മുഖപ്രസംഗം എഴുതി സി.പി.ഐയും ഇന്ന് രംഗത്ത് വന്നിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നായിരുന്നു സി.പി.ഐയുടെ വിശദീകരണം.

കൂടാതെ സി.പി.എമ്മിനെ തിന്‍മയുടെ പ്രതീകമായും സി.പി.ഐയെ നന്‍മയുടെ പ്രതീകമായും ചിത്രീകരിക്കുന്ന സി.പി.ഐ നീക്കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എ.എന്‍ ഷംസീര്‍ രംഗത്ത് വന്നിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നത് തെറ്റായ നടപടിയാണ്. ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.എന്‍.സി.പി ചെറിയ ഒരു പാര്‍ട്ടിയാണ് ആ പാര്‍ട്ടിയുടെ മന്ത്രിക്ക് രാജിവക്കുന്നതിന് മുന്‍പുള്ള മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് എന്തിനാണ് ശഠിക്കുന്നത്.

തോമസ് ചാണ്ടി രാജിവക്കും എന്ന് ഏത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്.നിലവിലെ സാഹചര്യത്തില്‍ ട്രെന്‍ഡ് കിട്ടുമോ എന്ന് സി.പി.ഐ നോക്കിയതാണെന്നും ഷംസീര്‍ പരിഹസിച്ചു.സി.പി.ഐയുടെ കയ്യിലുള്ള നാല് വകുപ്പിനെ കുറിച്ച് ഞങ്ങളും പറയാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി?പലതും തങ്ങള്‍ക്ക് പറയാന്‍ ഉണ്ടെന്നും ഷംസീര്‍ മുന്നറിയിപ്പ് നല്‍കി.

ചാനലുകാർക്ക് സർക്കാറിനെ കൊത്തി പറിക്കാൻ ഇട്ടു കൊടുക്കുന്നത് മുന്നണി മര്യാദയല്ല. ഇക്കാര്യം ഉന്നത സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.സി.പി.ഐ മന്ത്രിക്കെതിരെ വി.എസിന്റെ ഭരണകാലത്ത് ആരോപണം വന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിസഭയില്‍ പങ്കെടുക്കാതിരുന്നിട്ടില്ല.കൂട്ട് ഉത്തരവാദിത്വമാണ് ഉണ്ടാവേണ്ടിയിരുന്നത്. മര്യാദകേടാണ് സി.പി.ഐ കാണിച്ചത്.സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ നേതാവ് വി.ബി ബിനുവിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഷംസീര്‍ ഇങ്ങനെ പ്രതികരിച്ചത്.

ഇത്തരത്തിൽ കുവൈറ്റ് ചാണ്ടി ഒരു വ്യക്തിയല്ല പ്രസ്ഥാനം തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് വിഴുപ്പലക്കുകയാണ് കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങളെ സേവിക്കാൻ ശത കോടീശ്വരൻ ആയ ചാണ്ടിയെ കെട്ടിയിറക്കിയ ഇടതുപക്ഷ നേതൃത്വം ഇപ്പോൾ.{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.