Sunday, July 25, 2021

Latest Posts

മാവോയിസ്റ്റാക്രമണ ഭീഷണി; നാല് പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഇരിട്ടി മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മലപ്പുറത്ത് മാവോവാദികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മാവോവാദികള്‍ പോലീസ് സ്റ്റേഷന്‍ അക്രമിച്ച് തിരിച്ചടി നല്‍കാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് റെഡ് അലര്‍ട്ട് നടപ്പിലാക്കിയത്. യന്ത്ര തോക്കേന്തിയ കമാന്‍ഡോകളെ രാപകല്‍ ഈ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷക്കായി നിയോഗിച്ചു.

ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലും രണ്ടാഴ്ചത്തേക്ക് കര്‍ശനപരിശോധനയ്ക്കു ശേഷം മാത്രമെ ജനങ്ങളെ രാത്രി സ്റ്റേഷനില്‍ പ്രവേശിപ്പിക്കുകയുളളു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.