Fri. Mar 29th, 2024

കസ്റ്റമേഴ്സ് ലൈൻ കൊടുക്കുമ്പോൾ സന്തോഷത്തിനു നൽകുന്ന പത്തോ ഇരുനൂറോ രൂപയെക്കാൾ മികച്ച പാക്കേജ് ആണ് കംപ്ലയിന്റ് പരിഹരിക്കാതിരിക്കാനും പുതിയ കണക്ഷൻ നല്കാതിരിക്കാനും പഴയ കണക്ഷനുകൾ ഷിഫ്റ്റ് ചെയ്തു നല്കാതിരിക്കാനും പ്രൈവറ്റ് നെറ്റ് വർക്ക് കമ്പനികൾ ബി എസ് എൻ എൽ ജീവനക്കാർക്ക് നൽകിവരുന്നത് എന്ന് HYM സംസ്ഥാന പ്രസിഡന്റ് ലിബി സി എസ്. ഇതിനാണോ ഈ ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ അദ്ദേഹം പറഞ്ഞത്. ബി എസ് എൻ എൽ ജീവനക്കാർക്ക് ‘അച്ഛാ ദിൻ’ തന്നെ ആണെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ലിബി തന്റെ സ്വന്തം അനുഭവം വിവരിച്ചുകൊണ്ട് ഇട്ടിട്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രുപം ഇങ്ങനെ

ബി എസ് എൻ എൽ ജീവനക്കാർക്കുവേണ്ടിയുള്ള പാക്കേജിനെതിരെ ആർക്കാണ് പരാതി നൽകേണ്ടത് ?

ചേർത്തല ബി എസ് എൻ എൽ ഓഫീസിൽ ഒരു വർഷം മുൻപ് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയ ഉടനെ ലാൻഡ് ലൈൻ കണക്ഷനും വൈ ഫൈ ക്കും അപേക്ഷ നൽകിയ എന്നോട് പിറ്റേ ദിവസം തന്നെ കണക്ഷൻ നൽകുമെന്നും സൗജന്യ മോഡം എന്നൊക്കെ പരസ്യത്തിൽ പറയുന്നുണ്ടെങ്കിലും മോഡം സ്റ്റോക്കില്ല നിങ്ങൾ വാങ്ങണം എന്ന് പറയുകയും ചെയ്തതിനെ തുടർന്ന് 2500 രൂപ മുടക്കി അന്ന് തന്നെ പിറ്റേന്ന് കണക്ഷൻ നൽകാൻ വരുന്നവർക്ക് നൽകി പ്രോഗ്രാം ചെയ്യിപ്പിക്കാനായി വാങ്ങി വെക്കുകയും കാത്തിരുപ്പ് നാളിതുവരെ തുടരുകയുമാണ്.(ഞങ്ങളുടെ പഴയ വീടും പുതിയ വീടും അർത്തുങ്കൽ എക്സ്ചേഞ്ചിന്റെ പരിധിയിൽ തന്നെ യാണ്.

ഇതിനിടയിൽ പലതവണ ഞാൻ ചേർത്തല ഓഫീസിലും അർത്തുങ്കൽ എക്സ്ചേഞ്ചിലും കയറി ഇറങ്ങുകയും പലതവണ ഫോണിൽ കോൺടാക്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും അപ്പോഴെല്ലാം അടുത്തയാഴ്ച്ച നൽകും എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ ഓണം വെക്കേഷന് പതിവായി വിളിച്ചു ശല്യം ചെയ്തപ്പോൾ പറഞ്ഞത് ലൈൻ വലിച്ചുകൊണ്ടിരിക്കുകയാണ് രണ്ടു ദിവസത്തിനുള്ളിൽ തരും എന്നാണ്.

കഴിനയാഴച ഞാൻ വീണ്ടും കോൺടാക്റ്റ് ചെയ്തപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി.ഫോൺ ആദ്യം കട്ട് ചെയ്തു വീണ്ടും വിളിച്ചു ബി എസ് എൻ എൽ തന്നെയല്ലേ എന്ന് ഒന്ന് കൂടി ഉറപ്പിച്ചു.കാരണം എന്നോട് അവർ ആദ്യം തന്നെ പറയുകയാണ് ടീച്ചറെ നിങ്ങൾക്ക് ജിയോ എടുക്കുന്നതല്ലേ നല്ലത്/ വൈ ഫൈ കണക്ഷന് 999 രൂപയെ ഉള്ളൂ പക്കാ സ്പീഡ് ആണ്. അതുമല്ലെങ്കിൽ എയർ ടെലോ ഞങ്ങളുടെ അടുത്തെ പ്രാദേശിക കേബിൾ ടിവി കാരുടെ കണക്ഷനോ എടുക്കാനായിരുന്നു ബി എസ് എൻ എൽ ഓഫീസിൽ നിന്നും ലഭിച്ച വിദഗ്ധ ഉപദേശം.
പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ ഇത് എന്റെ മാത്രം അനുഭവം അല്ലെന്നും നിരവധി ബിസിനസ് സ്ഥാപനങ്ങളിലും എന്തിനു ഇവിടുത്തെ ബാങ്കിൽ പോലും ഇങ്ങനെ കണക്ഷൻ നല്കാൻ വൈകിപ്പിച്ചു പ്രൈവറ്റ് കണക്ഷനുകൾ എടുപ്പിക്കുവാൻ ബി എസ് എൻ എൽ ജീവനക്കാർക്ക് കഴിഞ്ഞു എന്നും അറിയാൻ കഴിഞ്ഞു.

കസ്റ്റമേഴ്സ് ലൈൻ കൊടുക്കുമ്പോൾ സന്തോഷത്തിനു നൽകുന്ന പത്തോ ഇരുനൂറോ രൂപയെക്കാൾ മികച്ച പാക്കേജ് ആണ് കംപ്ലയിന്റ് പരിഹരിക്കാതിരിക്കാനും പുതിയ കണക്ഷൻ നല്കാതിരിക്കാനും പഴയ കണക്ഷനുകൾ ഷിഫ്റ്റ് ചെയ്തു നല്കാതിരിക്കാനും പ്രൈവറ്റ് നെറ്റ് വർക്ക് കമ്പനികൾ ബി എസ് എൻ എൽ ജീവനക്കാർക്ക് നൽകിവരുന്നത് എന്നാണ് പിന്നീടന്വേഷിച്ചപ്പോൾ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം. ഇതിനാണോ ഈ ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ അദ്ദേഹം പറഞ്ഞത്.ബി എസ് എൻ എൽ ജീവനക്കാർക്ക് ‘അച്ഛാ ദിൻ’