Thu. Apr 25th, 2024

തോമസ് ചാണ്ടിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ തന്റെ റിസോർട്ടിൽ നിന്ന് ഞണ്ണിയിട്ടുള്ള രാഷ്ട്രീയക്കാർ ഒഴികെ കേരളത്തിലെ പൊതു സമൂഹം മുഴുവൻ എതിരായ ഒരു മന്ത്രി ജനാധിപത്യ മൂല്യങ്ങളെ തന്നെ കാറ്റിൽ പറത്തിക്കൊണ്ട് പൊതു ജനങ്ങളെ വെല്ലുവിളിക്കുന്നു ‘രണ്ട് വര്‍ഷം കഴിഞ്ഞ് രാജിവെക്കാ’മെന്ന്

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു തോമസ് ചാണ്ടി. ഉടന്‍ രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘രണ്ടു വര്‍ഷത്തിനുശേഷം രാജിയുണ്ടാകും’ എന്ന പരിഹാസ മറുപടിയാണ് മന്ത്രി നല്‍കിയത്. മന്ത്രിയുമായി ബന്ധപ്പെട്ട വിവാദം ഇന്ന് ഇടതുമുന്നണി ചര്‍ച്ച ചെയ്യാനിരിക്കെ, യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയാതായിരുന്നു അദ്ദേഹം..

അതേസമയം, കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുകയാണ്. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.