സ്വന്തം വീട്ടിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണി; തുഷാർ വെള്ളാപ്പള്ളി NDA യിൽ നിന്നും പുറത്തേക്ക്

സ്വന്തം വീട്ടിൽ നിന്നും പുറത്താവാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വം നൽകുന്ന മുന്നണിയിൽ നിന്നും പുറത്തേക്ക് . സി വി കുഞ്ഞുരാമൻ പറഞ്ഞതുപോലെ അഭിപ്രായം ഇരുമ്പുലക്കയല്ലന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ജീവിതകാലം മുഴുവൻ എന്‍ഡിഎയില്‍ തുടരാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. എന്‍ഡിഎയിൽ ചേർന്നതോടെ ബിഡിജെഎസിന്‍റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതിൽ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.

തുഷാറിന്റെ പിതാവും എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ ഇടതു പാളയത്തിലെത്തിയതോടെ മകനായ തുഷാറിനോട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ നിന്നും പുറത്ത് പോരണമെന്ന് അന്ത്യശാസനം നൽകിയിരുന്നു .

എന്നിട്ടും എൻഡിഎ മുന്നണിയിൽ ഉറച്ച് നിന്ന തുഷാർ വെള്ളാപ്പള്ളിയെ കടുത്ത വാക്കുകൾ ഉപയോഗിച്ചാണ് പുറത്തേക്ക് കൊണ്ട് വന്നത് എന്നാണ് അഭ്യൂഹങ്ങൾ .എൻഡിഎ മുന്നണിയിൽ നിന്നും പുറത്ത് വന്നില്ലെങ്കിൽ സ്വന്തം വീട്ടിൽ നിന്നും പുറത്താകും .അതുകൊണ്ടാണ് ബിഡിജെഎസ് പുറത്ത് പോകാൻ ശ്രമിക്കുന്നത് എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്