ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

ഈ വിചിത്ര ചാനലൊക്കെ സ്ഥിരമായി കാണുന്ന മനുഷ്യരുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ എത്ര വട്ടം മുക്കികഴുകേണ്ടി വരും ഏന്നു പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ശ്രീദേവി.എസ്.കർത്ത.

അ​ന്ത​രി​ച്ച​ ​മുൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.​പി.​ജെ.​ ​അ​ബ്ദുൾ​ ​കലാ​മും​ ​അ​രുൺ​ ​തീ​വാ​രി​യും​ ​സം​യു​ക്ത​മാ​യി​ ​ര​ചി​ച്ച​ ‘T​r​a​n​s​c​e​n​d​e​n​c​e​ ​ M​y​ ​S​p​i​r​i​t​u​a​l​ ​E​x​p​e​r​i​e​n​c​e​ ​w​i​t​h​ ​P​r​a​m​u​k​h​ ​S​w​a​m​i​j​i’ എ​ന്ന​ ​പു​സ്ത​കം​ ​’​കാ​ലാ​തീതം’ എ​ന്ന പേരിൽ ശ്രീദേവി.എസ്.കർത്ത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങു നേരത്തെ കേരളത്തിൽ വൻ വിവാദമായിരുന്നു . ​മി​ലൻ​ ​കു​ന്ദേ​ര,​ ​സിൽ​വി​യാ​ ​പ്ലാ​ത്ത്,​ ​ധൻ​ഗോ​പാൽ​ ​മു​ഖർ​ജി,​ ​ഖ​ലീൻ​ ​ജി​ബ്രാൻ,​ ​റിൽ​ക്കെ,​ ​യാ​സു​നാ​രി​ ​കാ​വാ​ബാ​ത്ത,​ ​കാ​മു,​ ​ര​ബീ​ന്ദ്ര​നാ​ഥ​ ​ടാ​ഗോർ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി പേ​രു​ടെ​ ​കൃ​തി​കൾ​ ​​മ​ല​യാ​ള​ത്തി​ലേ​ക്ക് ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തിയിട്ടുണ്ട് ഇംഗ്ളീഷ് ഫ്രഞ്ച് ഭാഷകളിൽ ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി.

കഴിഞ്ഞ ദിവസം ജനം ടി വി യിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയ്‌ക്ക്‌ സി.തോമസ് പങ്കെടുത്ത ചാനൽ ചർച്ചയിൽ ജനം ടി വി നടത്തിയ നടത്തിയ ഉഡായിപ്പിനോട് പ്രതികരിക്കുകയായിരുന്നു അവർ.ജയ്കിന്റെ നിശിതമായ മറുപടികൾ കൂടുതൽ കൃത്യമാകുന്തോറും ഓഡിയോ ക്വാളിറ്റി കുറഞ്ഞു കുറഞ്ഞു വരികയും ഒടുവിൽ ഒന്നും കേൾക്കാൻ അനുവദിക്കാത്ത വിധം മറ്റുള്ളവരുടെ ശബ്ദം ഉയർത്തു കയും ചെയ്തു കൊണ്ടിരുന്നു. ജനം ടി വി യുടെ അഭ്യാസം.

ശ്രീദേവി എസ് കർത്തയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ രൂപം ചുവടെ

ജനം ടീവി അഞ്ചു മിനിട്ട്ടിൽ കൂടുതൽ കാണാൻ തക്ക ഗതികേട് ഉണ്ടായപ്പോഴൊക്കെ ഒരു മാധ്യമം എന്ന നിലയ്ക്കുള്ള അതിന്റെ മര്യാദയില്ലായ്മാ അമ്പരപ്പിച്ചിട്ടുണ്ട്.. ഇന്നും കണ്ടു അത്തരത്തിലൊന്നു. ജയ്‌ക്ക്‌നെതിരെ അഞ്ചു യുവ സന്ഘികൾ ഒരുമിച്ചു ആക്രോശിക്കുന്നു..

സ്വാതന്ത്ര സമരത്തിൽ RSS വഹിച്ച നിസ്തുല സംഭാവന, ലെനിന്റെ ക്രൂരതകൾ, സുഭാഷ് ചന്ദ്രബോസിനോടും ഗാന്ധിജിയോടും RSS ഇന് ഉള്ള ഭക്തി, ഒക്കെയായിരുന്നു പാഠഭാഗം.. ജയ്കിന്റെ നിശിതമായ മറുപടികൾ കൂടുതൽ കൃത്യമാകുന്തോറും അയ്യാളുടെ ഓഡിയോ ക്വാളിറ്റി കുറഞ്ഞു കുറഞ്ഞു വരികയും ഒടുവിൽ ഒന്നും കേൾക്കാൻ അനുവദിക്കാത്ത വിധം മറ്റുള്ളവരുടെ ശബ്ദം ഉയരുകയും ചെയ്തു കൊണ്ടിരുന്നു…

ഇത്‌ തിരിച്ചറിഞ്ഞത് കൊണ്ടാകാം ജെയ്ക്കു സംഭാഷണം നിറുത്തി സ്റ്റുഡിയോയിൽ നിന്ന് പോയത്.. അതിനു അവതാരകന്റെ വിലയിരുത്തൽ ഏകദേശം ഇങ്ങിനെയൊക്കെ.. “സ്വാഭാവികമായും ചരിത്ര സത്യങ്ങൾ കേൾക്കുമ്പോൾ കമ്യൂണിസ്റ്റുകാർക്ക് ഉത്തരം മുട്ടുമല്ലോ.. അതിന്റെ ഭാഗമായിട്ടാകണം മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു ഉത്തരങ്ങൾ തരാതെ ജെയ്ക്കു സ്ഥലം വിട്ടത് “..

ചോദ്യങ്ങൾ ചോദിക്കുന്നു. ഉത്തരം പറയുമ്പോൾ ഓഡിയോ മുക്കുന്നു. എന്നിട്ട് അതു ഉത്തരമില്ലാത്തതു കൊണ്ടാണെന്ന് നിഷ്പക്ഷനായിരിക്കേണ്ട അവതാരകൻ പരിഹാസ്യമാവിധം സ്ഥാപിക്കുന്നു . ഈ വിചിത്ര ചാനലൊക്കെ സ്ഥിരമായി കാണുന്ന മനുഷ്യരുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ എത്ര വട്ടം മുക്കികഴുകേണ്ടി വരും !!