Thu. Apr 25th, 2024

ചുംബന സമര നായിക രശ്മി നായര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ നടന്ന അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമര്‍ശങ്ങളെ രശ്മി നായര്‍ ഫെസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.. പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്.

അവര്‍ക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കുന്നില്ല, ചിരിച്ചു തള്ളുന്നുവെന്ന്‌ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മെയിന്‍ സ്ട്രീം ഇന്‍ഡസ്ട്രിയിലും സന്തോഷ് കാലെടുത്ത് വെച്ചിരിക്കുകയാണ്. നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് അരിയും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. മാത്രമല്ല നഴ്സ് സമരത്തിനുള്‍പ്പടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ നിലപാടെടുക്കുകയും രംഗത്തിറങ്ങുകയും ചെയ്ത പണ്ഡിറ്റ് തനിക്ക് ലഭിക്കുന്ന പ്രതിഫലം നിരവധി സാമൂഹ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.