“ഇത് ആര്‍.എസ്.എസ്സിന്റെ നെറികെട്ട പ്രവർത്തനം” ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍

സി.പി.എം ബന്ധം ഉപേക്ഷിച്ച് ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരി ക്കുകയാണ് ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍.ശ്രീമോൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.സി.പി.എം പ്രകടനത്തെ അനുഭാവപൂര്‍വം നോക്കുക പോലും ചെയ്യാത്ത ഒരാളാണ് തന്റെ സഹോദരൻ എന്നും അവർ പ്രതികരിച്ചു.

ശ്രീമോളുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം  ചുവടെ:

ലാൽ സലാം സഖാക്കളെ…

ഒ കെ. വാസുമാഷ്‌ടെ ഭാര്യയും മക്കളും ബിജെപി യിൽ ചേർന്ന് എന്ന രീതിയിൽ

പ്രചാരണം നടക്കുന്നു. ഞാനും വാസു മാഷ്ടെ മകളാണ്, ഞാൻ ഇപ്പോളും സിപിഐഎം ന്റെ അനുഭാവിയായി ഉറച്ചു നിൽക്കുകയാണ്. നാട്ടിൽ ഉള്ളപോലെല്ലാം സിപിഐഎം ന്റെ പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. എന്നാൽ ഇന്നുവരെറോഡിൽ കൂടി പോകുന്ന സിപിഐഎം പ്രകടനത്തെ പോലും അനുഭാവപൂർവം നോക്കുക പോലും ചെയ്യാത്ത ഓരാളാണ്ശ്രീജിത്ത്.

ശ്രീജിത്ത് അന്നും ഇന്നും ആർ എസ്എസ് ആണ്. സിപിഐഎം ഇൽ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആൾ cpim ന്റെ ഏത് ഘടകത്തിൽ ആണ് പ്രവർത്തിച്ചത്. ഇവന് സിപിഎം ൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നോ??

കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ഉള്ള Rss ന്റെ നെറികെട്ട പ്രവർത്തനം ആണിത്.

RSSകാരൻ ആയ ശ്രീജിത്തിന് ഇതുപോലെ സ്വീകരണo കൊടുത്തു കൊണ്ട്  RSS  നടത്തിയ ഈ പരിപാടി കൊണ്ട് പാർട്ടിയെയോ വ്യക്തികളെയോ ഇല്ലാതാക്കി കളയാം എന്ന ആർ എസ്എസ് ന്റെ ഗൂഢ നീക്കമാണിത്.

അതുകൊണ്ട് സഖാക്കളെ ഞാനുo ഒകെ വാസുമാഷ്ടെ മകൾ ആണ് എനിക്കു എന്നിൽ വിശ്വാസം ഉണ്ട്. അതിലേറെ ഈ ചെങ്കൊടി പ്രസ്ഥാനത്തെയും.