Fri. Mar 29th, 2024

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതുവരെ കാക്കാനാണ് യോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരായ ആരോപണം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല.

വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എജിയുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.