Fri. Mar 29th, 2024

പൊലീസുകാർ നോക്കിനിൽക്കെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ച ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ താ​ന​യി​ലാ​ണ് രാജ്യത്തിനാകെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​യി ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെട്ടി​ല്ല.

ഇ​രു​മ്പു ക​മ്പി, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അടിയേറ്റ് വേ​ദ​ന കൊ​ണ്ട് ഇ​യാ​ൾ അ​ല​റി നി​ല​വി​ളി​ച്ചെ​ങ്കി​ലും നാട്ടുകാർ മ​ർ​ദ​നം തു​ട​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.ഇയാൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​താണ് സംഭവങ്ങൾക്ക് കാ​ര​ണ​മെന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യുപി സ്വദേശിയായ ഇയാൾ മാ​ന​സി​കാസ്വാസ്ഥ്യമുള്ളയാളാണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​മി​ത് പാ​ട്ടീ​ൽ, സാ​ഗ​ർ പാ​ട്ടീ​ൽ, ബ​ൽ​റാം ഫു​റാ​ഡ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വം ക​ണ്ടി​ട്ടും ന​ട​പ​ടി​യെടുക്കാതിരുന്ന പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ എ​ച്ച്.എ​ൻ. ഗ​രു​ഡ്, എ​സ്. വി. ​ക​ൻ​ച​വ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പ​ൻ​ഡ് ചെയ്യുകയും ചെയ്‌തു.