Fri. Mar 29th, 2024

ഭ​ർ​തൃ​മാ​താ​വി​നെ കേബിൾ വയർ കഴുത്തിൽ കുരുക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇടുക്കി മാ​ങ്കു​ളം വി​രി​പാ​റ മങ്കൊമ്പിൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (37) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വി​രി​പാ​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

മൂ​ക്കി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തിയ ബി​ജു​വി​ന്‍റെ അ​മ്മ അ​ച്ചാ​മ്മ​യെ മി​നി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​ച്ചാ​മ്മ​യു​ടെ പ​രി​ക്കി​ൽ ഡോ​ക്ട​റി​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​വി​ടെ ഡോ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ഴു​ത്തി​ൽ മു​റി​വേ​റ്റി​ട്ടുള്ളതായി കണ്ടെത്തി. തുടർന്ന് ഡോക്ടർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.

തു​ട​ർ​ന്ന് പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ച്ചാ​മ്മ​യെ മി​നി കേ​ബി​ൾ​വ​യ​ർ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ച്ചാ​മ്മ മ​രി​ച്ചെ​ന്നു ക​രു​തി​യാ​ണ് മി​നി വീ​ട്ടി​ൽ ത​ങ്ങി​യ​ത്. മ​രി​ച്ചി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രെ വി​ളി​ച്ച് അ​ച്ചാ​മ്മ വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചികിത്സയില്‍ കഴിയുന്ന അ​ച്ചാ​മ്മ​യു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മി​നി​ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് പൊലീസ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.