Fri. Apr 19th, 2024

സഖ്യത്തിൽ താൽപര്യമില്ലെങ്കിൽ ബിജെപിക്ക് പോകാമെന്ന് ശിവസേന. മുന്നണി ബന്ധത്തിൽ താൽപര്യമില്ലെങ്കിൽ ബന്ധം ബിജെപിക്ക് അവസാനിപ്പിക്കാമെന്ന് ശിവസേന മുഖപത്രമായ സാംമയിലാണ് പാർട്ടി വ്യക്തമാക്കിയത്.

ബി​ജെ​പി​യു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യായിട്ടാണ് ശിവസേന തിരിച്ചടിച്ചത്. ശി​വ​സേ​ന​യെ ബു​ദ്ധി​മു​ട്ടേ​റി​യ പ​ങ്കാ​ളി​യാ​യാ​ണു ബി​ജെ​പി കാ​ണു​ന്ന​തെ​ങ്കി​ൽ പോ​കു​ന്ന​തി​ൽ​നി​ന്ന് ആ​രും ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​റ്റോ​റി​യലിൽ പ​റ​യു​ന്നു.

ബിജെപിയെ അപമാനിച്ച് ശിവസേന നേതാക്കള്‍ കുറച്ച് മാസങ്ങളായി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് ശിവസേന ബിജെപിയെ പുച്ഛിച്ചത്. രാ​ഹു​ലി​നെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കാ​നാണ് ശിവസേനക്ക് താൽപര്യമെങ്കിൽ ര​ണ്ടി​ട​ത്തും മാ​റി​മാ​റി നി​ൽ​ക്കു​ന്ന നി​ല​പാ​ട് സേ​ന മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പരാമർശം.

കേന്ദ്രത്തിൽ ബിജെപി വിജയിച്ചതിന്റെ ക്രഡിറ്റ് രാഹുൽ ​ഗാന്ധിക്കാണെന്ന് ശിവസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള നേ​താ​വാ​ണു കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​ന്നും ശി​വ​സേ​നാ എം​പി സ​ഞ്ജ​യ് റൗ​ത്തും അഭിപ്രായപ്പെട്ടിരുന്നു.

ന​രേ​ന്ദ്ര മോ​ഡി ത​രം​ഗം അ​വ​സാ​നി​ച്ചെ​ന്നും രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ ഇ​പ്പോ​ൾ പ്രാ​പ്ത​നാ​ണെ​ന്നു​മാ​യി​രു​ന്നു റൗ​ത്ത് പറഞ്ഞത്. ​ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രു. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ഞങ്ങള്‍ പിന്തുണക്കുന്നുവെന്നെയുള്ളു. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും റൗത്ത് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ 2019 ല്‍ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ശിവസേന ഒരുക്കം തുടങ്ങിയെന്നും ബിജെപിയെ ഒപ്പം നിര്‍ത്തിയോ അല്ലാതെയോ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശിവസേന ഒരുക്കമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. പാ​ർ​ട്ടി നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെയും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോഡിയെ കുറച്ചു മാസമായി ശക്തമായ രീതിയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.