Wednesday, July 28, 2021

Latest Posts

ഹൈക്കോടതി വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നും അഭിഭാഷകര്‍ വിട്ടുനില്‍ക്കും

നവംബര്‍ ഒന്നിന് നടക്കുന്ന ഹൈക്കോടതി വാര്‍ഷികാഘോഷം, നാലിന് നടക്കുന്ന ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് യോഗം, ഫുള്‍കോര്‍ട്ട് റഫറന്‍സ് എന്നിവയില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനില്‍ക്കും. കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകരെ ബാരിക്കേഡിന് പിന്നിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അയ്യായിരത്തോളം വരുന്ന അഭിഭാഷകരാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്.

ഒക്ടോബര്‍ 28ന് രാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ ആദ്യം അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന് വേദിയില്‍ ഇടം നല്‍കിയില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധം കനത്തതോടെ എജിയെ വേദിയിലുള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകരെ അപമാനിച്ചുവെന്നാണ് അഭിഭാഷകര്‍ ഉന്നയിക്കുന്ന പരാതി. ഓക്ടോബര്‍ 28ന് നടന്ന കേരളാ ഹൈക്കോടതി വജ്രജൂബിലി ആഘോഷ ചടങ്ങില്‍ എസ്പിജി സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നിലായാണ് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അടക്കം ഇരിപ്പിടം ഒരുക്കിയത്. എന്നാല്‍ ഇതിന് മുന്നിലായി രാഷ്ട്രീയ നേതാക്കളെ ഇരുത്തിയതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.