Fri. Apr 19th, 2024

മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കവിതയായി ശ്രദ്ധിക്കപ്പെട്ട മഹാകവി കുമാരൻ ആശാൻറെ ‘ചിന്താവിഷ്ടയായ സീത’യുടെ രചനാശദാബ്ദി ആഘോഷവും ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികവും സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെ ചേർത്തല മതിലകം ലാഫിയാലു പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കുകയാണ്.കേരളത്തിലെ പലജില്ലകളിലുമുള്ള പലകൂട്ടായ്മകളോടും സ്ത്രീപക്ഷ പ്രവർത്തകരോടും മൂന്നുമാസം മുൻപു മുതലേ സുപ്രീംകോടതിയുടെ ചരിത്രവിധിഅർഹിക്കുന്ന പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടണമെന്ന് നിർദ്ദേശം വെയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പലരും സമ്മതിച്ചിരുന്നെങ്കിലും പലകാരണങ്ങളാൽ ആരും ആ ദിനത്തെ ഓർമ്മിപ്പിക്കുന്ന ഒരുപരിപാടി ഫാസിസ്റ്റുകൾക്കെതിരെ സംഘടിപ്പിക്കാൻ തയ്യാറായിട്ടില്ല എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ്‌ഗിൽമീഡിയ ശബരിമയിൽ പോകാൻ സന്നദ്ധരായ സ്ത്രീകളും അവരെപിന്തുണയ്ക്കുന്നവരുടെയും കൂട്ടായ്മയായ നവോത്ഥാന കേരളം സ്ത്രീപക്ഷകൂട്ടായ്മ പ്രവർത്തകരെ വിളിച്ചുചേർത്ത് ഇത്തരത്തിൽ ഒരുപരിപാടി ആസൂത്രണം ചെയ്തത്.

കെഎസ് ഭഗവാനെ പങ്കെടുപ്പിച്ചുകൊണ്ട് ചേർത്തല ടൗണിൽ ഒരു പൊതുപരിപാടിയാണ് ആദ്യം മുതൽ തന്നെ നമ്മൾ ഉദ്ദേശിച്ചിരുന്നതെങ്കിലും നമുക്ക് പൊതുപരിപാടി നടത്താൻ പെർമിഷൻ ലഭിക്കാതിരുന്നതിനാൽ ഇൻഡോർ ഫങ്ഷൻ ആക്കുകയായിരുന്നു. അതിനും സുരക്ഷാ ഭീഷണിയൊക്കെപറഞ്ഞു ടൗണിൽ നമുക്ക് ഹാൾ നൽകാൻ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്ന് ചേർത്തല മതിലകത്തുള്ള ലാഫിയാലു പബ്ലിക് സ്‌കൂളിലേക്ക് ഫങ്ഷൻ മാറ്റുകയായിരുന്നു. ചേർത്തല- ആലപ്പുഴ നാഷണൽ ഹൈവേയിൽ ഗ്രീൻഗാർഡൻസ് ഹോസ്പിറ്റലിന് ഓപ്പോസിറ്റാണ്‌ സ്‌കൂൾ . ബസിൽവരുന്നവർ മതിലകം സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോൾ കെവിഎം ഹോസ്പിറ്റൽ കഴിഞ്ഞുള്ള സ്റ്റോപ്പ്.

ടൗണിലെ സ്‌കൂൾ ഹാളും മറ്റ് ചില ഹാളുകളുടെയും ഉടമസ്ഥർ ആശാന്റെ ആളുകൾക്കും ആചാരലംഘകർക്കും ഹാൾ നിഷേധിച്ചെങ്കിലും തങ്ങളുടെ വീടിന് മുന്നിൽ പന്തലിട്ട് ആയാലും പരിപാടി നടത്തണമെന്നു പറഞ്ഞവരും വീടിനുമുന്നിൽ പന്തലിട്ടുകൊള്ളാൻ സന്നദ്ധത അറിയിച്ചവരും ഉണ്ടെന്നുള്ളതും ഇപ്പോഴും നവോത്ഥാനപരമ്പര്യത്തെ മുച്ചൂടും മുടിപ്പിക്കാൻ പുനരുത്ഥാന വാദികൾക്ക് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവും ആശ്വാസവുമാണ്.എന്നാൽ അത് വളരെ സാമ്പത്തീകബാധ്യത ഉള്ള കാര്യമായതിനാൽ ആണ് ന്യൂസ്‌ഗിൽ ഡയറക്റ്റർ പ്രൊഫ. ഫ്രാൻസിസ് സേവ്യറിൻറെ ഉടമസ്ഥതയിലുള്ള ഈ ചെറിയസ്‌കൂളിലേക്ക് പരിപാടിമാറ്റിയത്. ടൗണിൽനിന്ന് അൽപ്പം അകലെയാണെങ്കിലും ഹൈവേ സൈഡിൽ തന്നെയാണ് സ്‌കൂൾ.

അതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നമ്മുടെ പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റിരുന്നവരിൽ ചില രാഷ്ട്രീയനേതാക്കൾ ഭക്തർക്കൊപ്പമെന്ന് ഉറപ്പിക്കാനായി പിന്മാറിയിട്ടുണ്ട്. ഒരുമാസം മുൻപേ തീരുമാനം എടുത്ത ഈ പരിപാടി ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാരവെക്കാനായി ആസൂത്രണം ചെയ്തതാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്.

എന്തെല്ലാം വ്യാഖ്യാനങ്ങളും ദുഷ്പ്രചാരണങ്ങളും പ്രതിബന്ധങ്ങളും ഉണ്ടാക്കിയാലും പരിപാടികൾ നടക്കും.തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാർ മാത്രമല്ല പ്രോഗ്രാമിൽ ഉള്ളത്. പ്രോഗ്രാം തീരുമാനിക്കുമ്പോൾ തന്നെ ഇതൊക്കെ പ്രതീക്ഷിച്ചതാണ്.അതിനനുസരിച്ചാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളത് ഇതൊരാഘോഷമോ കഥാപ്രസംഗ പരിപാടിയോ അല്ല. ഇതിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന രണ്ടുപേരും നമ്മളോടൊപ്പം പല ഘട്ടങ്ങളിലായി ശബരിമല സന്നിധാനം വരെ സ്ത്രീകളെ അനുഗമിച്ചവരാണ്. അതുകൊണ്ടുതന്നെ അവരും നമ്മളും ഉള്ളിടത്തോളം പരിപാടി നടന്നിരിക്കും.ഉമ്മാക്കികളൊന്നും ഇങ്ങോട്ട് ഇറക്കേണ്ട, എന്ന് പ്രഖ്യാപിച്ച് നാം മുന്നോട്ട്!

ആചാരസംരക്ഷകരായ രാഷ്ട്രീയക്കാരുടെ അഭ്യർത്ഥന പ്രകാരം അവരെ ഒഴിവാക്കി പുതിയ കാര്യപരിപാടികൾ ചുവടെ ചേർക്കുന്നു.

രാവിലെ 10 ന് ഉദ്‌ഘാടനം

സ്വാഗതം: ലിബി.സിഎസ് ( നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മ)

ഉദ്‌ഘാടനം : ശ്രീമതി. ജോളി ചിറയത്ത്( സിനി ആർട്ടിസ്റ്റ്)

അധ്യക്ഷൻ: പ്രൊഫ. ഫ്രാൻസിസ് സേവ്യർ (ഡയറക്റ്റർ ന്യൂസ്‌ഗിൽ മീഡിയ)

ചടങ്ങിൽ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ഓൺലൈൻ കൂട്ടായ്മയിൽ നിന്ന് സംഘടനയായി രൂപംകൊണ്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബിന്ദു അമ്മിണി നടത്തും.

തുടർന്ന് സ്നേഹ സംവാദം:

വിഷയം : ” ചിന്താവിഷ്ടയായ സീത പുനരുത്ഥാന കേരളത്തിൽ പുനർ വായിക്കപ്പെടുമ്പോൾ”

വിഷയാവതരണം: ഡോ. ഹരികുമാർ വിജയലക്ഷ്മി

മോഡറേറ്റർ: കെ. കനകദുർഗ്ഗ (നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മ)

വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നവർ:

ശ്രീ. രാജീവ് ആലുങ്കൽ (കവിയും ഗാനരചയിതാവും ചലച്ചിത്രഗാന രചനയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവും )

ശ്രീ . കുരീപ്പുഴ ശ്രീകുമാർ (ശബരിമല വിഷയത്തിൽ ആചാരസംരക്ഷക ഭീഷണി നേരിട്ട കവി )

ശ്രീ. സി.റ്റി. തങ്കച്ചൻ (പത്രപ്രവർത്തകനും എഴുത്തുകാരനും)

ശ്രീ. അഡ്വ. അംബരീഷ് ജി. വാസു,(പു.ക.സ)

ശ്രീമതി: അപർണ്ണ ശിവകാമി ( ഗായിക)

ശ്രീമതി ശ്രീദേവി എസ്. കർത്ത.(എഴുത്തുകാരി) തുടങ്ങിയവരോടൊപ്പം നമ്മളും

ഉച്ചയ്ക്ക് ശേഷം

വിഷയം: “സ്ത്രീപ്രവേശന വിധിയും കേരളത്തിലെ സ്ത്രീകളും മതത്തിന്റെ വിസ്സർജ്ജ്യങ്ങൾ ചുമക്കുന്ന മനുഷ്യരും” :

വിഷയാവതരണം: ഡോ.പ്രസാദ് അമോർ

മോഡറേറ്റർ: ബിന്ദു അമ്മിണി (നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മ)

പങ്കെടുക്കുന്നവർ: മലകയറാൻ പോയ പെണ്ണുങ്ങളോടൊപ്പം ,പി.പി. സുമനൻ പ്രൊഫ. ഫ്രാൻസിസ് സേവ്യർ, സികെ രാധാകൃഷ്ണൻ തുടങ്ങിയവർ

കൃതജ്ഞത: സീന.യു.ടികെ (നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്‌മ)

നവോത്ഥനകൂട്ടായ്മ പിന്തുണ ഉണ്ടെങ്കിലും ന്യൂസ്‌ഗിൽ ആണ് പരിപാടി അറേഞ്ച് ചെയ്തിരിക്കുന്നത്.ഇതിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ ചിലർക്ക് ടി എ. നൽകേണ്ടതുണ്ട്.പിന്നെ ലൈറ്റ് ആൻഡ് സൗണ്ട്, പങ്കെടുക്കുന്നവർക്കെല്ലാം ഭക്ഷണം (ഊണും രണ്ടുനേരം ചായയും) . ഫ്ലെക്സ് നോട്ടിസ് എന്നിവയുടെ ചിലവും ഉണ്ട്. സ്‌കൂളിന് വാടകയൊന്നും കൊടുക്കണ്ട. ഫുഡ് വേസ്റ്റ് ഇടാതെ ക്ളീനാക്കി കൊടുത്താൽ മതി.

ശബരിമല സ്ത്രീപ്രവേശന വിധിക്കുശേഷം ഏറ്റവുംകൂടുതൽ അക്രമവും കേസും നേരിട്ടുള്ള മാധ്യമമാണ് ന്യൂസ്‌ഗിൽ എന്ന് എല്ലാവർക്കും അറിയാമല്ലോ? ആദ്യദിവസംതന്നെ ചേർത്തലയിലെ ഓഫീസ് ആക്രമിക്കപ്പെടുകയും രണ്ട് ലാപ്‌ടോപ്പുകൾ നശിപ്പിക്കുകയും ചെയ്തു.മറ്റൊരു ലാപ്ടോപ്പും ഫോണും പോലീസും പിടിച്ചെടുത്തു ആചാരസംരക്ഷകർ ജനൽ ചിലുകൾ പൊട്ടിച്ചതിന് നഷ്ടപരിഹാരം കെട്ടിടയുടമയ്ക്ക് നമ്മൾ കൊടുക്കേണ്ടിവന്നു. 7 കേസുകൾ ശബരിമലവിഷയവുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ സംഘികളുടെ ഭീഷണിയെത്തുടർന്ന് രണ്ടുപരസ്യങ്ങൾ പിൻവലിച്ചു.വിശ്വാസികളായ വായനക്കാർ ബഹിഷ്കരിച്ചു. അത്തരത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വൻസാമ്പത്തികബുധ്യതയാണ് ന്യൂസ്‌ഗിൽ നേരിട്ടത്. എങ്കിലും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവുംവലിയ സംഘിഭീകരതയ്ക്കുമുന്നിൽ ഈ ദിനം അടയാളപ്പെടുത്തപ്പെടുക തന്നെവേണം എന്ന നിർബന്ധമുള്ളതിനാലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.

ആയതിനാൽ സമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾ തങ്ങളാൽ കഴിയാവുന്ന സാമ്പത്തീക സഹായങ്ങൾ നൽകി സാമ്പത്തീക സഹായങ്ങൾ നൽകി ഈ പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.(വരവുചെലവ് കണക്കുകൾ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരിപാടിക്ക് ശേഷം പോസ്റ്റ് ചെയ്യുന്നതാണ്.)

സംഭാവനകൾ നൽകാൻ സന്മനസുള്ളവർ ഈ അകൗണ്ടിൽ റെമിറ്റ് ചെയ്യുക:

Libin.C.S

SBI Arthunkal Br. Acount No.365 519 634 56

IFSC Code- SBIN 0008593

പൈസ ഇല്ലെന്നുകരുതി ആരും വരാതിരിക്കരുത് ചേർത്തലയിലെ സംഘികളുടെകേന്ദ്രത്തിലാണ് പരിപാടിനടക്കുന്ന സ്‌കൂൾ ഉള്ളത്. അതുകൊണ്ട് പരമാവധി ആളുകൾ പങ്കെടുക്കണം.നമ്മുടെ പരിപാടി നടക്കുന്നതിന് അടുത്തുള്ള ഹോട്ടലുകാർ പരിപാടിക്ക് ഊണുപോലും തരാൻ തയാറായില്ല.അടുത്ത സ്റ്റോപ്പിലാണ് ഊണ് പറഞ്ഞിരിക്കുന്നത്. ഫ്ലെക്സ് ചെയ്യാൻ രണ്ടുസ്ഥലത്തുചെന്നിട്ട് ചെയ്തുതരാൻ തയാറായില്ല. അവസാനം ആർത്തുങ്കലിലാണ് ചെയ്തത്. ഇത്തരത്തിൽ ഭീകരമാണ് ശബരിമലയിൽ പോകാൻ തയായറായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാമൂഹ്യബഹിഷ്കരണം. ഇത്തരത്തിലുള്ള സാമൂഹ്യ ഒറ്റപ്പെടുത്തലിനെതിരെ പൊതുസമൂഹത്തിൽ ശക്തമായി ഇടപെടേണ്ടതായാണ് ഇരിക്കുന്നത്.