Thu. Mar 28th, 2024

ഭരണഘടനയുടെ ആർട്ടിക്കിൾ 19 എ നിർദ്ദേശിച്ച സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള കോർപറേറ്റ്‌ താൽപര്യങ്ങൾ ഭരണകൂടങ്ങൾ പൊടിതട്ടിയെടുക്കുകയും ചില അഭിഭാഷകർ ഉൾപ്പെടെ നീതി അന്യായപ്പെടുത്തുന്ന ചെയ്തികൾ പ്രദർശിപ്പിക്കുകയും ചെയ്ത വർത്തമാന കാലഘട്ടത്തിലാണ് ന്യൂസ് ഗിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.

നാലാം ലിംഗമെന്നോ മാധ്യമ പരിഷകൾ എന്നോ ‘എന്ത്‌ പേരിട്ടും വിളിച്ചോളൂ… വിളിപ്പുറത്ത്‌ ഞങ്ങളുണ്ടാകും; നിങ്ങൾ ഇരയുടെ വേഷത്തിലാവാതിരിക്കട്ടെ’

‘ഒളിമ്പിക്സിലെ ഓട്ടമത്സരമാണെങ്കിലും വിജയം നേടിയാൽ ഒന്നാമനും രണ്ടാമനും മൂന്നാമനും ആദ്യം നോക്കുന്നത്‌ ഈ ‘നാലാമന്റെ’ നേരെയാണ്‌. നീതി കിട്ടാതായാൽ പൊലീസും വക്കീലും ചിലപ്പോൾ ജഡ്ജി പോലും തിരയുന്നതും ഈ ‘നാലാമനെ’യാണ്‌. കുടിവെള്ളം നിലച്ചാൽ, തെരുവ്‌ വിളക്കണഞ്ഞാൽ, ആശുപത്രിയിൽ മരുന്നിന്‌ പോലും കാരുണ്യമില്ലാതായാൽ വിളിക്കും, ഈ നാലാമനെ…’ -ജീവിതത്തിന്റെ സമസ്തമേഖലയും ആശ്രയിക്കപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ മേശയ്ക്ക്‌ മുന്നിലെ സാമൂഹിക വിശാലത തുറന്നുകാട്ടുകയാണ്‌ ഈ നാലാംലിംഗക്കാർ

ഇരു കണ്ണുള്ള അന്ധൻമാർ, മൂന്നാം തൃക്കണ്ണുതുറന്നിട്ടും കാണാതെ പോകുന്ന കാഴ്ചകൾ ഈ നാലാം കണ്ണുകാരൻ കാട്ടിക്കൊടുക്കും. ഒരു അപകടമുണ്ടായാൽ, ഒരുവന്‌ നീതി നിഷേധിക്കപ്പെട്ടാൽ, നിസഹായമായ ഒരു കരച്ചിൽ കേട്ടാൽ, രാവായാലും പകലായാലും കുടുംബത്തെ മറന്ന്‌ ക്യാമറയും തൂക്കി ഓടിയെത്തും അവൻ. ലാത്തിചാർജ്ജെങ്കിൽ, കല്ലേറെങ്കിൽ അതിലൊരു പങ്ക്‌ കിട്ടും അവനും.

ആർക്കുവേണ്ടിയാണ്‌ ഈ പെടാപ്പാടെന്ന്‌ ചിലർ ചോദിക്കും. സ്വന്തം കാര്യം നോക്കിക്കൂടെന്ന്‌ ഉപദേശിക്കുന്നവരും ഉണ്ടാകും. മറ്റുചിലർ സ്നേഹക്കൂടുതൽ കൊണ്ടാണ്‌ ‘ദി ഫോർത്ത്‌ ജെന്റർ’ എന്ന്‌ വിളിക്കുന്നത്‌. അതെ, കല്ലേറായാലും ലാത്തിചാർജ്ജായാലും ആനയോടിയാലും ക്യാമറ തൂക്കി പിന്നാലെ പോകുന്ന…സ്വന്തം കാര്യം നോക്കാത്ത താന്തോന്നികളെ അങ്ങനെയല്ലാതെ പിന്നെന്താണ്‌ അവർ വിളിക്കുക?

രണ്ടാം ലോകമഹായുദ്ധത്തിന്‌ ശേഷമുള്ള ശീതയുദ്ധകാലത്ത്‌ ലണ്ടൻ നഗരത്തിൽ വർഷിക്കപ്പെടുന്ന അണുബോംബിനെ വെല്ലുന്ന 11 തുരങ്ക വാർത്താമുറികൾ പണിത്‌ റിപ്പോർട്ടിങ്ങിനൊരുങ്ങിയ മാധ്യമ ചരിത്രം.

ആണവയുദ്ധം ഉണ്ടായില്ലെങ്കിലും ചരിത്രമുറങ്ങുന്ന ആ വാർത്താ മുറികളുടെ കൗതുകകാഴ്ച ഇന്നും പൊതുജനങ്ങൾക്കായി ബിബിസി തുറന്നുകൊടുത്തിട്ടുണ്ട്‌. ‘ഇവിടെ മീഡിയാ മുറികൾ കൊട്ടിയടക്കുന്ന ശബ്ദം അണുബോംബ്‌ വീഴുന്നതുമായി താരതമ്യം ചെയ്യുമ്പോൾ നിശബ്ദത മാത്രമാണ്‌… വെറും നിശബ്ദത’

സുഹൃത്തുക്കളെ,
News gil.com എന്നപേരിൽ (ഇംഗ്ലീഷിലും മലയാളത്തിലും) ഞങ്ങൾ ഒരു പുതിയ ഓൺ ലൈൻ പോർട്ടൽ തുടങ്ങുകയാണ്.എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

ചീഫ് എഡിറ്റർ-ലിബി.സി.എസ്

Newsgil.com is an innovative online portal with unique specialties of its own. Team Newsgil.com is a Company registered under the Companies Act led by a group of young and dynamic media activists who are working in different arena. We are committed for strong and fearless journalism, which can have genuine impact on the social platform.

Managing Editor: Darvin Sebastian

Editor: Dr.Harikumar Vijayalakshmi

Director: Prof: Francis Xavior (Rtd. St. Mychles college Cherthala)

Founter: Sebastian Chinkutharayil