Fri. Mar 29th, 2024

ചെമ്പഴന്തി എസ് എൻ കോളേജിലെ ഹിസ്റ്ററി വിഭാഗം അസി. പ്രൊഫ. ഡോ. ഹരികുമാർ വിജയലക്ഷ്മിക്ക് യൂജിസിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്.”കൊളോണിയൽ മോഡേണിറ്റി ആൻഡ് ചെയ്ഞ്ചിങ് സോഷ്യൽ കോൺഷ്യസ്നെസ് ഇൻ ട്രാവൻകൂർ” എന്ന ടോപ്പിക്കിൽ ഗവേഷണം തുടരുന്നതിനാണ് ഫെല്ലോഷിപ്പ്.

3 ലക്ഷം രൂപയ്ക്കുള്ള യുജിസി ഫെലോഷിപ്പും കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ ഗവേഷണം തുടരുന്നതിന് മൂന്ന് വർഷം ശമ്പളത്തോടുകൂടിയുള്ള അവധിയുമാണ് യുജിസിയുടെ ഫാക്കൽറ്റി ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാമിൻറെ ഭാഗമായി അനുവദിച്ചിട്ടുള്ളത്.

2015 ൽ ഡോക്ടർ ടി.കെ.വിജയമോഹനന് കീഴിലായിരുന്നു അദ്ദേഹത്തിന് പിഎച്ച്ഡി ലഭിച്ചത്. “M. R. Bhattathiripad and the Social Transformation of the Nambudiries of Kerala” എന്നതായിരുന്നു ടോപ്പിക്ക്. തിരുവനന്തപുരം വിമൻസ്‌കോളേജിൽ ഇംഗിഷ് വിഭാഗം മേധാവി ആയി റിട്ടയർ ചെയ്ത തിരുവനന്തപുരം പോത്തൻകോട് പടിഞ്ഞാറ്റേതിൽ വിജയകുമാരി ടീച്ചറിന്റേയും അന്തരിച്ച കൊല്ലം എഴുകോൺ ഗുരുകൃപയിൽ അഡ്വ. പി.എസ്. സുകുമാരന്റെയും മകനാണ്.

കൊല്ലം എസ്എൻകോളേജിൽ നിന്ന് ഡിഗ്രിയും കാര്യവട്ടം കാമ്പസിൽ നിന്ന് പിജിയും പിഎച്ച്ഡിയും കഴിഞ്ഞ ഹരികുമാർ ചെമ്പഴന്തി എസ്എൻകോളേജിൽ അധ്യാപകനാണ്.